ലിയോൺ: മെക്സികോയിലെ ലിയോൺ ചാലഞ്ചർടൂറിലൂടെ ലിയാണ്ടർ പേസിന് സീസണിലെ ആദ്യ കിരീടനേട്ടം. കനഡയുടെ ആദിൽ ശംസുദ്ദീനൊപ്പം പുരുഷ ഡബ്ൾസിൽ മത്സരിച്ച ഇന്ത്യയുടെ വെറ്ററൻ താരം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്വിറ്റ്സർലൻഡിെൻറ ലൂകാ മർഗറോളി-ബ്രസീലിെൻറ കാരോ സംപിയേരി ടീമിനെ തോൽപിച്ചത്. സ്കോർ 6-1, 6-4. 43കാരനായ പേസിെൻറ കരിയറിലെ 20ാം എ.ടി.പി കിരീടമാണിത്. വർഷം ഒരു കിരീടമെങ്കിലുമെന്ന പതിവ് തെറ്റിക്കാത്ത 26 വർഷം കൂടിയായി ഇത്. സീസൺ ആദ്യത്തിൽ ദുൈബ ചാമ്പ്യൻഷിപ്പിലും ഡെൽറെ ബീച് ഒാപണിലും സെമി ഫൈനലിൽ തോറ്റിരുന്നു. നിലവിൽ ഡേവിഡ് കപ്പിനുള്ള ഇന്ത്യയുടെ റിസർവ് താരമാണ് പേസ്. പഴയ കളിക്കൂട്ടുകാരൻ മഹേഷ് ഭൂപതിയാണ് ടീമിെൻറ നോൺപ്ലെയിങ് ക്യാപ്റ്റൻ. ഏപ്രിൽ ഏഴു മുതൽ ഒമ്പതു വരെ ബംഗളൂരുവിലാണ് ഉസ്ബകിസ്താനെതിരായ ഡേവിഡ് കപ്പ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.