മുംബൈ: നഗരത്തെ മുക്കിയ കനത്ത മഴയിൽനിന്ന് രക്ഷതേടാൻ ടെന്നിസ് താരം മഹേഷ് ഭൂപതിയുടെ ഭാര്യയും മുൻ മിസ് യൂനിവേഴ്സുമായ ലാറ ദത്ത നടത്തിയ ‘കടുംകൈ’ സോഷ്യൽ മീഡിയയിൽ വൈറൽ. വാതിലിനടിയിലൂടെ ഇരച്ചുകയറുന്ന വെള്ളം തടുക്കാൻ, ഗ്രാൻഡ്സ്ലാം ഉൾപ്പെടെ അന്താരാഷ്ട്ര ടൂർണമെൻറുകളിൽ ഉപയോഗിക്കുന്നതിന് ഭൂപതിക്ക് ലഭിച്ച ടവലുകളാണ് ലാറ കണ്ട ഉപായം.
ടവലുകൾ ചുരുട്ടിക്കൂട്ടി വാതിലിനടിയിൽ നിരയായി വെച്ച ചിത്രം ട്വിറ്ററിലും ഇട്ടു. ‘‘വിംബ്ൾഡൺ, യു.എസ് ഒാപൺ, ആസ്ട്രേലിയ ഒാപൺ, ഫ്രഞ്ച് ഒാപൺ ടവലുകൾ ഉപകാരത്തിലായത് ഇപ്പോഴാണെ’’ന്ന കമൻറും ഒപ്പമുണ്ടായിരുന്നു.താൻ നിധിപോലെ സൂക്ഷിച്ച ടവൽ ഭാര്യ കീറത്തുണിയാക്കിയത് കണ്ട് ഭൂപതി ഞെട്ടി. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ കുറിക്കുകയും ചെയ്തു - ‘‘കളിയാക്കുകയാണോ? വർഷങ്ങളുടെ അധ്വാനമാണ് ആ ടവ്വലുകൾ’
ലാറയുടെ നടപടി, ഭൂപതിയുടെ ആരാധകരെയും ചൊടിപ്പിച്ച മട്ടാണ്. ഇത്ര വേണ്ടായിരുന്നു എന്നാണ് അവരുടെ മിതമായ കമൻറ്. ഭൂപതി അന്താരാഷ്ട്ര ചാമ്പ്യനാണെങ്കിലും വീട്ടിൽ ഭരിക്കുന്നത് ഭാര്യയാണെന്നുമൊക്കെ ട്രോളിയവരെയും കണ്ടു. നിലവിൽ ഡേവിസ് കപ്പ് നോൺ പ്ലെയിങ് ക്യാപ്റ്റനായ ഭൂപതി 2011ലാണ് മോഡലും, സിനിമതാരവുമായ ലാറ ദത്തയെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.