ന്യൂയോർക്: ഉത്തേജക മരുന്ന് കെണിയിൽ കുരുങ്ങി കരിയർ അവസാനിച്ചുവെന്ന് ഉറപ്പിച്ചിടത്തു നിന്നാണ് മരിയ ഷറപോവയുടെ തിരിച്ചുവരവ്. 15 മാസത്തെ വിലക്ക് കഴിഞ്ഞ് കോർട്ടിലിറങ്ങിയപ്പോൾ സഹതാരങ്ങൾ തന്നെ തിരിഞ്ഞുകുത്തി. പലരും കടുത്ത വിമർശനവുമുന്നയിച്ചു. അപ്പോഴെല്ലാം മൗനംപാലിച്ച ഷറപോവ യു.എസ് ഒാപൺ നാലാം റൗണ്ടിൽ ഇടം നേടിയതിനു പിന്നാലെ ആദ്യ വെടിപൊട്ടിച്ചു.
തനിക്കെതിരെ രൂക്ഷമായി പ്രതികരിച്ച ഡെന്മാർക്കിെൻറ അഞ്ചാം നമ്പർ താരം കരോലിൻ വോസ്നിയാകിക്കെതിരെയാണ് ഷറപോവയുടെ ആദ്യ എയ്സ്. മരുന്നടിക്ക് പിടിക്കപ്പെട്ടയാൾ സെൻറർ കോർട്ടിൽ കളിക്കുന്നത് അപമാനമാണ്. അനീതിയും ചോദ്യംചെയ്യപ്പെടേണ്ട നടപടിയുമാണിത് -യു.എസ് ഒാപണിൽ ഷറപോവക്ക് വൈൽഡ് എൻട്രി നൽകിയപ്പോൾ വോസ്നിയാകിയുടെ പ്രതികരണം. എന്നാൽ, കളി തുടങ്ങിയപ്പോൾ ഡെന്മാർക് താരം രണ്ടാം റൗണ്ടിൽ പുറത്തായി. ഷറപോവയാവെട്ട, രണ്ടാം നമ്പർ സിമോണ ഹാലെപിനെ അട്ടിമറിച്ച് തുടങ്ങിയ കുതിപ്പ് മൂന്നു ജയവുമായി നാലാം റൗണ്ടിലുമെത്തി. ഇതിനു പിന്നാലെയായിരുന്നു റഷ്യൻ താരത്തിെൻറ പരിഹാസം. ‘‘അവരുടെ നല്ലവാക്കുകൾ േകട്ടു. അവരിപ്പോൾ എവിടെയെന്ന് എനിക്കറിയില്ല’’ -ഷറപോവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.