പാരിസ്: റൊളാങ് ഗാരോയിൽ നീണ്ട ഇടവേളക്കു ശേഷം മരിയ ഷറപോവ പറന്നിറങ്ങുമോ...?നിരോധിത മരുന്നിെൻറ അംശം കണ്ടെത്തിയതിനെ തുടർന്ന് വിലക്കിെൻറ കാലത്തായിരുന്നു മുൻ ലോക ഒന്നാം നമ്പറായ റഷ്യൻ താരം മരിയ ഷറപോവ. മുമ്പ് രണ്ടു തവണ ഫ്രഞ്ച് ഒാപൺ നേടിയ ചരിത്രമുള്ള മരിയ റൊളാങ് ഗാരോയിലെ കളിമൺ കോർട്ടിൽ ഇടിമുഴക്കവുമായി തിരിച്ചുവരുമെന്നാണ് ആരാധകരുെട പ്രതീക്ഷ. മരിയക്ക് ഏർെപ്പടുത്തിയ 15 മാസത്തെ വിലക്ക് അടുത്തയാഴ്ച അവസാനിക്കും. റാങ്കിങ്ങിൽ ഇല്ലാത്ത ഷറപോവക്ക് അടുത്ത മാസം ജർമനിയിൽ നടക്കുന്ന സ്റ്റുട്ട്ഗാർട്ട് ഗ്രാൻഡ് പ്രീ ടൂർണമെൻറിൽ കളിക്കാൻ വൈൽഡ് കാർഡ് എൻട്രി ലഭിച്ചിട്ടുണ്ട്. എന്നാൽ, മേയ് 28ന് ആരംഭിക്കുന്ന ഫ്രഞ്ച് ഒാപണിൽ ഇതുവരെ ഷറപോവക്ക് വൈൽഡ് കാർഡ് ലഭിച്ചിട്ടില്ല. ലോക ഒന്നാം നമ്പർ സെറീന വില്യംസ് ഗർഭിണിയായതിനെ തുടർന്ന് റൊളാങ് ഗാരോയിൽ ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് ഷറപോവ വരുകയാണെങ്കിൽ മത്സരത്തിെൻറ താരപരിവേഷം കുറയില്ലെന്ന് ആരാധകർ കരുതുന്നു.
എന്നാൽ, മരിയക്ക് വൈൽഡ് കാർഡ് നൽകുന്നതിനോട് യോജിപ്പില്ലെന്ന് ഫ്രഞ്ച് ടെന്നിസ് ഫെഡറേഷൻ പ്രസിഡൻറ് ബർണാർഡ് ഗ്വ്യുഡിെസല്ലി വ്യക്തമാക്കുന്നു. ‘ഞങ്ങൾ നടത്തുന്നത് ടെന്നിസ് ടൂർണമെൻറാണ്, സിനിമയുടെ താര നിർണയമല്ല’ എന്നായിരുന്നു ഗ്വ്യുഡിെസല്ലി പ്രതികരിച്ചത്.സ്റ്റുട്ട്ഗാർട്ടിൽ മരിയക്ക് വൈൽഡ് കാർഡ് നൽകിയതിനെതിരെയും മുറുമുറുപ്പ് ഉയർന്നിട്ടുണ്ട്. മുൻ ലോക നമ്പർ വൺ കരോലിന വേസ്നിയാക്കി എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മേയ് 15നാണ് മരിയ സ്റ്റുട്ട്ഗാർട്ടിൽ കോർട്ടിലിറങ്ങുന്നത്. പ്രകടനം മെച്ചപ്പെട്ടാൽ വൈൽഡ് കാർഡില്ലാതെ റാങ്കിങ്ങിലൂടെ മരിയക്ക് ഫ്രഞ്ച് ഒാപണിൽ കളത്തിലിറങ്ങാനാകും. സ്റ്റുട്ട്ഗാർട്ടിൽ മൂന്നു തവണ കിരീടം നേടിയ ചരിത്രമാണ് മടങ്ങിവരവിൽ ഷറപോവയുടെ പ്രതീക്ഷ.അഞ്ച് ഗ്രാൻഡ്സ്ലാം നേടിയ ഷറപ്പോവക്ക് രണ്ടു വർഷത്തെ വിലക്കായിരുന്നു ടെന്നിസ് ഫെഡറേഷൻ ഏർപ്പെടുത്തിയത്. പിന്നീട് ഷറപോവയുടെ വാദം കേട്ട സ്പോർട്സ് ആർബിട്രേഷൻ കോടതിയാണ് വിലക്ക് 15 മാസമായി ചുരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.