ന്യൂയോർക്ക്: ഉത്തേജക വിലക്ക് കഴിഞ്ഞ് ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ ഗ്രാൻഡ്സ്ലാമിനിറങ്ങിയ മരിയ ഷറപോവ അട്ടിമറി ജയത്തോടെ തുടങ്ങി. യു.എസ് ഒാപൺ വനിത സിംഗ്ൾസ് ഒന്നാം റൗണ്ടിൽ രണ്ടാം റാങ്ക് താരം റുമേനിയയുടെ സിമോണ ഹാലെപ്പിെന അട്ടിമറിച്ചാണ് റഷ്യൻ സുന്ദരി തിരിച്ചുവരവ് ഗംഭീരമാക്കിയത്. 2016 ആസ്ട്രേലിയൻ ഒാപണിനു പിന്നാലെ ഉത്തേജക പരിശോധനയിൽ കുരുങ്ങിയ ഷറപോവ 15 മാസത്തെ വിലക്ക് നേരിട്ടാണ് കോർട്ടിൽ മടങ്ങിയെത്തുന്നത്.
കഴിഞ്ഞ ഏപ്രിൽ 26ന് വിലക്ക് കഴിഞ്ഞ് തിരിച്ചുവന്നെങ്കിലും ഫ്രഞ്ച് ഒാപണും വിംബ്ൾഡണും നിഷേധിക്കപ്പെട്ടു. ഒടുവിൽ വൈൽഡ് കാർഡ് യോഗ്യതയുമായി ആർതർ ആഷെ സ്റ്റേഡിയത്തിലെത്തിയ റഷ്യൻ താരം ആദ്യ റൗണ്ടിൽ സ്വപ്നത്തുടക്കം കുറിച്ചു. സീസണിൽ മിന്നുന്ന ഫോമിലുള്ള ഹാലെപ്പിനെതിരെ മൂന്ന് സെറ്റ് മത്സരത്തിലായിരുന്നു റഷ്യക്കാരി ഒന്നാം റൗണ്ട് കടമ്പ കടന്നത്. സ്കോർ 6-4, 4-6, 6-3. 60 വിന്നേഴ്സും 64 അൺഫോഴ്സ്ഡ് പിഴവുകളും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ഹാലെപ്പിനെ മടക്കി അയച്ചപ്പോൾ മുൻ ലോക ഒന്നാം നമ്പറും അഞ്ച് ഗ്രാൻഡ്സ്ലാം ജേതാവുമായ ഷറപോവ വികാരാധീനയായി. കോർട്ടിലിരുന്ന് പൊട്ടിക്കരഞ്ഞ അവരെ, നിറഗാലറി കൈയടികളോടെയാണ് വരവേറ്റത്.രണ്ടാം റൗണ്ടിൽ ഹംഗറിയുടെ സീഡില്ലാ താരം ടിമിയ തബോസാണ് ഷറപോവയുടെ എതിരാളി.
‘തിരിച്ചുവരവിനുള്ള മറ്റൊരു അവസരം മാത്രമിെതന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, അതിനേക്കാൾ മുകളിലായിരുന്നു ഇൗ ഫലം’ -മത്സരശേഷം ഷറപോവ പറഞ്ഞു. ഇതോടെ ഹാലെപ്പിനെതിരായ ഏഴ് മത്സരവും ജയിച്ച െറക്കോഡും റഷ്യൻ താരം നിലനിർത്തി.
മുഗുരുസ, വീനസ് ജയം
ആദ്യ ദിനത്തിലെ മറ്റു മത്സരങ്ങളിൽ വനിതകളിൽ മൂന്നാം സീഡ് വിംബ്ൾഡൺ ചാമ്പ്യൻ ഗർബിൻ മുഗുരുസ, ഒമ്പതാം സീഡ് വീനസ് വില്യംസ്, പെട്രക്വിറ്റോവ, കരോലിൻ വോസ്നിയാകി, ഡൊമിനിക സിബുൽകോവ, ക്രിസ്റ്റിന പ്ലിസ്കോവ, ഏകത്രീന മകറോവ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു. ഏഴാം സീഡ് ജൊഹാന കോൻറ പുറത്തായി. സെർബിയൻ താരം അലക്സാണ്ടർ ക്രുണിന് 4-6, 6-3, 6-4 സ്കോറിനാണ് കോൻറയെ വീഴ്ത്തിയത്.
പുരുഷ സിംഗ്ൾസിൽ അഞ്ചാം സീഡ് മരിൻ സിലി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.