ലണ്ടൻ: യോഗ്യത മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിംബ്ൾഡൺ ടൂർണമെൻറിൽ വൈൽഡ് കാർഡ് എൻട്രി ലഭിക്കുമെന്ന പ്രതീക്ഷയിൽ റഷ്യൻ താരം മരിയ ഷറപോവ. എന്നാൽ, ജൂൺ 20 വരെ അവർ കാത്തിരിക്കേണ്ടി വരും. മത്സരത്തിെൻറ രണ്ടാഴ്ചമുമ്പ് മാത്രമാണ് വൈൽഡ് കാർഡ് എൻട്രി സംബന്ധിച്ച തീരുമാനം കൈക്കൊള്ളൂവെന്നാണ് ടൂർണമെൻറ് ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒന്നരവർഷത്തോളം കളത്തിന് പുറത്തിരുന്ന ഷറപോവക്ക് തിരിച്ചുവരവിനുള്ള അവസരംകൂടിയാണ് വിംബ്ൾഡൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.