മുംബൈ: മുംബൈയിലെ മഴയും വെള്ളപ്പൊക്കവും കനക്കവേ വിയർപ്പു തുടക്കാൻ ഉപയോഗിക്കുന്ന ടെന്നിസ് ടൗവലിനെച്ചൊല്ലി ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും ഭാര്യയും ബോളിവുഡ് താരവുമായ ലാറ ദത്തയും തമ്മിൽ ‘ട്വിറ്റർ വഴക്ക്’. കനത്ത മഴയിൽ വീട്ടിലേക്കു വെള്ളം കയറാതിരിക്കാൻ ലാറ ദത്ത് ഭൂപതിയുടെ പഴയ ടൗവലുകളിൽ ചിലതെടുത്ത് വാതിലിനു താഴെവച്ച് ചിത്രം ട്വിറ്ററിലിട്ടിരുന്നു.
യു.എസ്, ഫ്രഞ്ച് ഓപ്പണുകളിലെയും വിംബിൾഡനിലെയും ടൗവലുകൾ ഞാൻ ഒരു നല്ല കാര്യത്തിനുപയോഗിച്ചിരുന്നു. ഭൂപതി, നിങ്ങൾ സുരക്ഷിതനായിരിക്കൂ’. എന്നീ അടിക്കുറിപ്പോടെയായിരുന്നു ലാറയുടെ പോസ്റ്റ്. ‘ നീ എന്നെ കളിയാക്കുകയാണോ? എന്റെ വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണത്’ ഭൂപതിയുടെ മറുപടിയും ട്വിറ്ററിലൂടെയായിരുന്നു. കൂടെ ദേഷ്യം സൂചിപ്പിക്കുന്ന ഇമോജിയും വന്നു. ഏതായാലും മുംബൈയിലെ വെള്ളപ്പൊക്കത്തിനിടെ വന്ന വാർത്ത സാമൂഹികമാധ്യമങ്ങളിലും ചർച്ചയായി.
Putting our Wimbledon,US Open, Aus Open &French Open towels to good use!@Maheshbhupathi #MumbaiRain.Stay safe & indoors if possible folks! pic.twitter.com/uEV30SPfT5
— Lara Dutta Bhupathi (@LaraDutta) August 29, 2017
Are u kidding me !!!! That's years of hard work https://t.co/3ihImzbOWa
— Mahesh Bhupathi (@Maheshbhupathi) August 29, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.