ന്യൂയോർക്: ആവേശം നിറഞ്ഞുനിന്ന ഷോട്ടുകൾ പുലർച്ച രണ്ടുവരെ ഇരുവശത്തുനിന്നും പായുന്നു, കണ്ണിമവെട്ടാതെ ആരാധകർ കോർട്ടിലേക്ക് നോക്കിനിന്ന നിമിഷങ്ങൾ, നാലു മണിക്കൂറും 49 മിനിറ്റും നീണ്ട മാരത്തൺ മത്സരത്തിനൊടുവിൽ ഒമ്പതാം സീഡ് താരം െഡാമനിക് തീമിനെ (സ്കോർ: 0-6, 6-4, 7-5, 6-7(4/7), 7-6(7/5) തോൽപിച്ച് സ്പാനിഷ് താരം റാഫേൽ യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് സെമി ഫൈനലിൽ. ‘‘തിരിച്ചുവരാൻ കഴിയുമെന്ന് ഒാരോ ഷോട്ടിനൊടുവിലും മനസ്സ് പറയുന്നുണ്ടായിരുന്നു. ഉണർന്നെണീക്കാൻ ആ നീണ്ട രാത്രി ഹൃദയം വെമ്പൽകൊണ്ടു. ഒടുവിൽ എനിക്കതു സാധിച്ചു’’ -ക്വാർട്ടർ പോരിലെ വിജയത്തിനു പിന്നാലെ നദാൽ പറഞ്ഞു.
ആദ്യ സെറ്റിൽ ഏകപക്ഷീയമായി നദാലിനെ തോൽപിച്ചാണ് (6-0) ഒാസ്ട്രിയൻ താരം ഡൊമനിക് തീം തുടങ്ങുന്നത്. എന്നാൽ, രണ്ടാം സെറ്റ് ജയിച്ചും മൂന്നാം സെറ്റ് ബ്രേക് ചെയ്തും നാദൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഇതോടെ ഒന്നാം നമ്പർ താരത്തിെൻറ അനായാസ ജയം ലോകം പ്രതീക്ഷിച്ചു. എന്നാൽ, ഏവരെയും ഞെട്ടിച്ച് നാലാം സെറ്റിൽ തീമിെൻറ ബ്രേക്. ഒടുവിൽ നിർണായക അവസാന സെറ്റിൽ ടൈബ്രേക്കറിനൊടുവിൽ നാദൽ കളി പിടിച്ചു. ‘‘ ശരിക്കും ഞാൻ വിയർത്തു. ഡൊമനിക്, താങ്കൾ എന്നോട് ക്ഷമിക്കുക. നിങ്ങൾ മഹാനായ കളിക്കാരനാണ്’’ -മത്സര ശേഷം നദാൽ പറഞ്ഞു.
ഏഴാം തവണയാണ് യു.എസ് ഒാപണിൽ ലോക ഒന്നാം നമ്പർ താരം സെമിയിലെത്തുന്നത്. അർജൻറീനയുടെ മൂന്നാം സീഡായ യുവാൻ മാർടിൻ ഡെൽപോട്രോയാണ് സെമിയിൽ നദാലിെൻറ എതിരാളി. ആറുതവണ യു.എസ് ഒാപൺ ചാമ്പ്യനായ സെറീന വില്യംസ് ചെക്കോസ്ലോവാക്യൻ താരം കരോലിന പ്ലിസ്കോവയെ തോൽപിച്ച് സെമിയിൽ കടന്നു. സ്കോർ: 6-4, 6-3.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.