ന്യൂയോർക്: നാലു മണിക്കൂറും 50 മിനിറ്റും നീണ്ട ഫൈനൽ. കോർട്ടിൽ നദാലും മെദ്വദേവും അല്ലാതെ മറ്റേതൊരാളായാലു ം ഞരമ്പുകൾ വലിഞ്ഞ് മുറുകി, രക്തംപൊടിഞ്ഞ് ശരീരം തളർന്ന് വീണേനേ... ലോക ടെന്നിസിനെ മുൾമുനയിൽ നിർത്തിയ യു.എസ ് ഒാപൺ ഗ്രാൻഡ്സ്ലാം ഫൈനലിനൊടുവിൽ പരിചയ സമ്പത്തിനെ കരുത്താക്കിയ റാഫേൽ നദാലിെൻറ ഉജ്വല വിജയം. അതുവഴി കരിയ റിലെ 19ാം ഗ്രാൻഡ്സ്ലാം കിരീടത്തിെൻറ തിളക്കവും.
റഷ്യയുടെ ഡാനിലിൽ മെദ്വദേവിനെ 7-5, 6-3, 5-7, 4-6, 6-4 സ്കോറിന് വീഴ് ത്തിയായിരുന്നു നദാലിെൻറ ചരിത്ര ജയം. ഇനി റോജർ ഫെഡററുടെ 20 ഗ്രാൻഡ്സ്ലാം എന്ന റെക്കോഡിലേക്ക് ഒരു കിരീടത് തിെൻറ മാത്രം അകലം. യൂ.എസ് ഒാപണിൽ നദാലിെൻറ നാലാം മുത്തമാണിത്. നേരത്തേ 2010, 2013, 2017 സീസണിലും സ്പാനിഷ് താരത്തിന ായിരുന്നു യു.എസ് ഒാപൺ.
‘എെൻറ ടെന്നിസ് കരിയറിലെ ഏറ്റവും വൈകാരികമായ രാത്രിയാണിത്. ഇൗ ജയത്തിന് ഒരുപാട് അർഥങ്ങളുണ്ട്. ഞരമ്പുകൾപോലും വലിഞ്ഞു മുറുകിയ പോരാട്ടമായിരുന്നു ഫൈനൽ. ഒടുവിൽ കളി പൂർണമായും നിയന്ത്രണത്തിലായപ്പോൾ എെൻറ രക്തയോട്ടം ഏറ്റവും മുകളിലായി’ -അഞ്ചു സെറ്റ് നീണ്ട ക്ലാസിക് ഫൈനലിനെ കുറിച്ച് നദാൽ പറയുന്നു. ‘എതിരാളിയുടെ പോരാട്ടവും, കളിയുടെ താളം ഒാരോ ഘട്ടത്തിൽ മാറ്റാനുള്ള മിടുക്കും അവിശ്വസനീയമായിരുന്നു. എെൻറ ജയത്തിനൊപ്പം അവെൻറ േപാരാട്ടവും ഞാൻ ആസ്വദിച്ചു’ -23കാരനായ മെദ്വദേവിനെ തോളോടുചേർത്ത് നദാൽ തുടർന്നു.
5 sets in nearly 5 hours...
— US Open Tennis (@usopen) September 9, 2019
An EPIC way to win your 4th title in Flushing Meadows!
@rafaelnadal USOpen pic.twitter.com/dn3Krln0m1
ത്രില്ലർ ഫൈനൽ
ഗ്രാൻഡ്സ്ലാം ഫൈനലുകളുടെ ഫൈനൽ എന്ന് ചരിത്രം തങ്കലിപികളാൽ രേഖപ്പെടുത്താവുന്ന പോരാട്ടമായിരുന്നു ഇത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനൽ എന്ന റെക്കോഡ് നഷ്ടമായത് വെറും നാലു മിനിറ്റ് വ്യത്യാസത്തിൽ. 2012ൽ ആൻഡി മറെയും നൊവാക് ദ്യോകോവിചും തമ്മിലെ യു.എസ് ഒാപൺ ഫൈനലിനാണ് (4.54 മണിക്കൂർ) ആ റെക്കോഡ്. ആദ്യ രണ്ടു സെറ്റും ജയിച്ച നദാൽ നേരിട്ട് കിരീടം അണിയുമെന്നുറപ്പിച്ചപ്പോഴാണ് ഫീനിക്സ് പക്ഷിയെപോലെ മെദ്വദേവിെൻറ തിരിച്ചു വരവ്. ഒന്നും രണ്ടും സെറ്റിൽ തോറ്റെങ്കിലും മികച്ച വിന്നേഴ്സും ബാക്ഹാൻഡ് ഷോട്ടുകളുമായി നദാലിെന വിറപ്പിച്ചായിരുന്നു കീഴടങ്ങിയത്. മൂന്നാം സെറ്റിൽ ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം. പിന്നെ രണ്ടു ബ്രേക്ക് പോയൻറുമായി മെദ്വദേവ് മുന്നിലെത്തി.
5-5ൽ നിന്നും സർവ് തകർത്ത് സെറ്റ് ജയിച്ചതോടെ കളിയുടെ താളം മാറി. അതിനെ കുറിച്ചുള്ള മെദ്വദേവിെൻറ വാക്കുകൾ കേൾക്കുക -‘സത്യം പറഞ്ഞാൽ നേരിട്ടുള്ള മൂന്നു സെറ്റിന് തോറ്റാൽ പോസ്റ്റ്മാച്ച് കോൺഫറൻസിൽ എന്തു പറയുമെന്നായിരുന്നു അപ്പോഴെെൻറ ചിന്ത. നാണക്കേട് ഒഴിവാക്കാൻ രണ്ടും കൽപിച്ചൊരു പോരാട്ടത്തിനു തന്നെ ശ്രമിച്ചു. ആ വീര്യമാണ് രണ്ടു സെറ്റിൽ ഉൗർജമായത്’. നാലാം സെറ്റിൽ റഷ്യക്കാരൻ 6-4ന് ജയിച്ചതോടെ അവസാന സെറ്റ് ത്രില്ലറായി മാറി. 52 മിനിറ്റായിരുന്നു നാലാം സെറ്റിെൻറ ദൈർഘ്യം. അഞ്ചാം സെറ്റിലെ അഞ്ചാം ഗെയിം ബ്രേക്ക് ചെയ്ത് നദാൽ പോയൻറ് നേടിയത് നിർണായകമായി. ഒരിക്കൽകൂടി ബ്രേക് പോയൻറിൽ ലീഡ് 5-2 ആക്കി. എതിരാളിയുടെ തിരിച്ചുവരവിന് ബാക്ഹാൻഡ് വോളി വിന്നറിലൂടെ വീഴ്ത്തിയായിരുന്നു ആ കുതിപ്പ്. പിന്നെ തിരക്കഥപോലെ നദാലിെൻറ പരിചയസമ്പത്തിന് കിരീട വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.