ലണ്ടൻ: ലോകത്തെ ആധിയുടെ മുനയിൽ നിർത്തി ഇനിയും മരണക്കൊയ്ത്ത് തുടരുന്ന കോവിഡ്-1 9ന് കുത്തിവെപ്പ് വേണ്ടിവന്നാൽ അംഗീകരിക്കില്ലെന്ന് നൊവാക് ദ്യോകോവിച് ദ്യോകോ. ഇ തിെൻറ പേരിൽ കരിയർ അവസാനിപ്പിക്കേണ്ടിവന്നാലും വഴങ്ങില്ലെന്നാണ് നിലപാട്.
‘‘വ്യക്തിപരമായി ഞാൻ കുത്തിവെപ്പിനെതിരാണ്. യാത്രചെയ്യാൻ കുത്തിവെപ്പ് വേണമെന്ന് നിർബന്ധിക്കുന്നതിനോടും യോജിപ്പില്ല. നിർബന്ധിതമായി മാറിയാൽ എന്തുണ്ടാകും? എനിക്ക് തീരുമാനിക്കേണ്ടിവരും’’- ഫേസ്ബുക്ക് ൈലവിൽ ദ്യോകോയുടെ വാക്കുകളിൽ കടുത്ത അമർഷം വ്യക്തം. ‘‘ജൂലൈയിലോ, അതല്ല, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലോ മൈതാനങ്ങൾ വീണ്ടുമുണർന്നാൽ കുത്തിവെപ്പ് നിർബന്ധമായിരിക്കുമെന്നുറപ്പ്. വിഷയത്തിൽ എനിക്ക് എെൻറ വിചാരങ്ങളുണ്ട്. സാഹചര്യത്തിനനുസരിച്ച് അവ മാറുമോ എന്നറിയില്ല’’ -സെർബിയൻ താരം പറയുന്നു.
ദ്യോകോവിചിെൻറ പരസ്യ നിലപാടിനെതിരെ വ്യാപക വിമർശമുയർന്നിട്ടുണ്ട്.
ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നെത്തുന്ന താരങ്ങളും ആരാധകരുമാണ് ടെന്നിസ് ടൂർണമെൻറുകളുടെ സവിശേഷത. അതിനാൽ, മറ്റു കളികൾ പുനരാരംഭിച്ചാലും അത്രയെളുപ്പത്തിൽ സജീവമാകാൻ ടെന്നിസ് കോർട്ടുകൾക്കാകില്ല. ഈ വർഷം ഇനി കളി നടന്നേക്കില്ലെന്ന് അടുത്തിടെ മുൻ ലോക ഒന്നാം നമ്പർ താരം അമീലി മോറിസ്മോ സംശയം പ്രകടിപ്പിച്ചിരുന്നു. ‘‘രാജ്യാന്തര ടൂർണമെൻറുകൾ സമം വിവിധ രാജ്യക്കാരായ താരങ്ങൾ, ലോകത്തിെൻറ നാനാഭാഗങ്ങളിൽനിന്ന് കാണികൾ, സംഘാടകർ. കളിക്ക് ജീവൻ നൽകുന്നവർ അവരാണ്. അതിനാൽ, കുത്തിവെപ്പില്ലെങ്കിൽ ടെന്നിസുമില്ല’’- മോറിസ്മോ ട്വിറ്ററിൽ കുറിച്ചിരുന്നു.
രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായി വിംബിൾഡൺ ചാമ്പ്യൻഷിപ് റദ്ദാക്കിയതിനു പുറമെ മേയ് 24ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപൺ സെപ്റ്റംബർ അവസാനത്തിലേക്ക് ദീർഘിപ്പിക്കുകയും ചെയ്തിരുന്നു. ജൂലൈ 13 വരെയുള്ള ടൂർണമെൻറുകൾക്കാണ് നിലവിൽ വിലക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.