പാരിസ്: നൊവാക് ദ്യോകോവിച്ചിെൻറ പരിശീലക സ്ഥാനമേറ്റെടുക്കാനുള്ള ക്ഷണം ആദ്യം നിരസിച്ചപ്പോൾ ഭാര്യയും ടെന്നിസ് ഇതിഹാസവുമായ സ്റ്റെഫിഗ്രാഫാണ് തീരുമാനം മാറ്റാൻ പ്രചോദനമായതെന്ന് ആന്ദ്രെ അഗാസി. ‘മൂന്നാഴ്ച മുമ്പ് ദ്യോകോവിച് വിളിച്ച് പരിശീലകനാവാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യംതന്നെ ‘നോ’ പറഞ്ഞു. പക്ഷേ, സ്റ്റെഫിയാണ് തീരുമാനം മാറ്റാൻ പ്രേരിപ്പിച്ചത്. മുന്നോട്ടുപോവണം, പരിശീലനം നിങ്ങൾ ഇഷ്ടപ്പെടും’ -ഇൗ വാക്കുകളാണ് എെൻറ നിലപാട് മാറ്റിയത്. 2006ൽ വിരമിച്ച ശേഷം ടെന്നിസിൽനിന്നും അകന്ന അഗാസിയുടെ തിരിച്ചുവരവ് കൂടിയാണ് ഫ്രഞ്ച് ഒാപണിൽ ദ്യോകോവിച്ചിെൻറ പരിശീലക വേഷത്തിൽ. സെർബ് താരത്തിനൊപ്പം മുഴുസമയ പരിശീലകനായല്ല അഗാസി വരുന്നത്. ‘നൊവാകിെൻറ ഒന്നോ രണ്ടോ മത്സരങ്ങൾ കാണും. അതിനനുസരിച്ച് അഭിപ്രായങ്ങൾ നൽകും. കൂടുതൽ ഉപദേശങ്ങളുടെയൊന്നും ആവശ്യം അദ്ദേഹത്തിനില്ല’ -അഗാസി പറഞ്ഞു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ച് പരിശീലനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.