ലണ്ടൻ: അട്ടിമറിക്കാരനായെത്തിയ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് നൊവാക് ദ്യോകോവിച്ചിന് പുരുഷ വിംബ്ൾഡൺ കിരീടം. ഏകപക്ഷീയമായ മത്സരത്തിൽ 6-2, 6-2, 7-6 സ്കോറിന് ജയിച്ചാണ് സെർബിയൻ താരം കിരീടം ചൂടിയത്. ദ്യോകോവിച്ചിെൻറ 13ാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. വിംബ്ൾഡണിൽ നാലാം തവണയാണ് സെർബിയൻ താരം മുത്തമിടുന്നത്. ഇതിനുമുമ്പ് 2011, 2014, 2015 വർഷങ്ങളിലായിരുന്നു താരത്തിെൻറ കിരീടധാരണം.
സെൻറർകോർട്ടിലെ ഇതിഹാസം റോജർ ഫെഡററെ ക്വാർട്ടറിലും മാരത്തൺ പോരാട്ടത്തിനൊടുവിൽ ജോൺ ഇസ്നറിനെ സെമിയിലും േതാൽപിച്ചായിരുന്നു ദക്ഷിണാഫ്രിക്കൻ താരം കന്നി ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. ആദ്യ രണ്ടു സെറ്റിലും േതാറ്റതിനുശേഷം നടകീയമായി തിരിച്ചുവന്നാണ് ഇരു മത്സരങ്ങളിലും ജയിച്ചിരുന്നത്. എന്നാൽ, ദ്യോകോവിച്ചിനുമുന്നിൽ ആൻഡേഴ്സണ് ഒന്നും ചെയ്യാനായില്ല. 6-2, 6-2 സ്കോറിന് ആദ്യ സെറ്റ് ദ്യോേകാവിച് അനായാസം പിടിച്ചെടുത്തു. ഒടുവിൽ മൂന്നാം സെറ്റ് ആൻഡേഴ്സൺ അൽപം പൊരുതിയെങ്കിലും ടൈംബ്രേക്കറിൽ സെറ്റ് പിടിച്ചെടുത്ത് സെർബിയൻ താരം കിരീടം ചൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.