ദോഹ: ഗ്രാന്‍ഡ്സ്ളാം സീസണിന് കൊടിയുയരും മുമ്പേ ടെന്നിസ് പ്രേമികള്‍ക്ക് ആവേശപ്പൂരമൊരുക്കിയ സൂപ്പര്‍ പോരാട്ടം. ഒടുവില്‍, ലോക ഒന്നാം നമ്പറായ ആന്‍ഡി മറെയുടെ കുതിപ്പിനു കടിഞ്ഞാണിട്ട് നൊവാക് ദ്യോകോവിച് വിജയപീഠമേറി. ഖത്തര്‍ ഓപണ്‍ ടെന്നിസിന്‍െറ ഫൈനലിലായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാര്‍ മുഖാമുഖമത്തെിയത്. മാറിമറിഞ്ഞ പോരിനൊടുവില്‍ ദ്യോകോവിച് ഖത്തര്‍ ചാമ്പ്യനായി. സ്കോര്‍ 6-3, 5-7, 6-4. തുടര്‍ച്ചയായി 28 മത്സരങ്ങള്‍ ജയിച്ച് ആസ്ട്രേലിയയിലേക്ക് പറക്കാനൊരുങ്ങവെയാണ് മറെക്ക് ദോഹയില്‍ അപ്രതീക്ഷിത തിരിച്ചടിയേല്‍ക്കുന്നത്. ദ്യോകോവിച്ചിനാവട്ടെ, ബ്രിട്ടീഷ് എതിരാളിക്കെതിരെ കരിയറിലെ 25ാം ജയവും.
‘തീര്‍ച്ചയായും പുതുവര്‍ഷത്തെ ഏറ്റവും മികച്ച തുടക്കം’ -മത്സരത്തെക്കുറിച്ച് ദ്യോകോവിച്ചിന്‍െറ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. തുടക്കം ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും തുടര്‍ച്ചയായി വീണ മൂന്നു പോയന്‍റുകള്‍ പോക്കറ്റിലാക്കി ദ്യോകോവിച് ഒന്നാം സെറ്റ് പിടിച്ചു. രണ്ടാം സെറ്റിലായിരുന്നു വീറും വാശിയും. 5-3ന് ദ്യോകോവിച് ലീഡ് ചെയ്ത് കളി എളുപ്പത്തില്‍ സ്വന്തമാക്കുമെന്ന അവസ്ഥയിലായി. എന്നാല്‍, സെര്‍ബ് താരത്തിന്‍െറ പിഴവില്‍നിന്ന് മറെ കളിയില്‍ തിരിച്ചത്തെി. തുടര്‍ച്ചയായി പോയന്‍റുകള്‍. ടൈബ്രേക്കറില്‍ മറെ മത്സരം പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.