സോൾ: കൊറിയ ഒാപൺ സൂപ്പർ സീരീസ് ബാഡ്മിൻറണിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിൽ. പുരുഷ സിംഗ്ൾസിൽ സമീർ വർമ ക്വാർട്ടറിൽ പുറത്തായി. ലോകചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയെത്തിയ സിന്ധു മിന്നുന്ന ഫോം തുടർന്നപ്പോൾ ജപ്പാെൻറ മിനാസു മിതാനിയെ മൂന്ന് സെറ്റ് മത്സരത്തിൽ കീഴടക്കിയാണ് സെമിയിൽ ഇടംപിടിച്ചത്. സ്കോർ 21-19,16-21, 21-10. കൊറിയയുടെ മുൻ ലോക ഒന്നാം നമ്പർ സങ് ജി യുൻ-ചൈനയുടെ ഹെ ബിങ്ജിയാവോ ക്വാർട്ടർ മത്സരത്തിലെ വിജയികളാവും എതിരാളികൾ. പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പറായ ആതിഥേയ താരം സൺ വാൻ ഹുവിനോട് മൂന്ന് സെറ്റ് ഗെയിമിൽ സമീർ വർമ പൊരുതി തോറ്റു. സ്കോർ: 22-20, 10-21, 13-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.