ഷറപ്പോവക്കെതിരെ ക്രിമിനൽ ഗൂഢാലോചന ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു

ന്യൂ ഡൽഹി: ടെന്നീസ് താരം മരിയ ഷറപ്പോവക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കും വഞ്ചനക്കും ഡൽഹി പൊലീസ് കേസെടുത്തു. ഭവന നിർമ്മാണ പദ്ധതിയിൽ നിക്ഷേപിച്ചവർ നൽകിയ ഹരജിയിലാണ് നടപടി. നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപ കൈപറ്റിയ ഹോംസ്റ്റഡ് എന്ന നിർമാണ കമ്പനിയുടെ ഭാഗമെന്ന നിലക്കാണ് ഷറപ്പോവക്കെതിരായി കേസെടുത്തതെന്ന് ഹരജിക്കാരൻെറ അഭിഭാഷകൻ പറഞ്ഞു. 

അപ്പാർട്ട്മ​​​​​െൻറ് പദ്ധതിയെ പിന്തുണക്കുന്നതിനായി റഷ്യൻ ടെന്നീസ് താരം 2012ൽ ഇന്ത്യയിലെത്തിയിരുന്നു. പ്രൊജക്ടിനെ പിന്തുണച്ച് സംസാരിച്ചാണ് അവർ ഇന്ത്യയിൽ നിന്നും മടങ്ങിയത്.  ഡൽഹിക്ക് തൊട്ടടുത്ത് ഗുഡ്ഗാവിലാണ് ആഡംബര അപ്പാർട്ട്മെന്റ് കോംപ്ലക്സ് നിർമിക്കാനുദ്ദേശിച്ചിരുന്നത്. 2016 ഒാടെ പണി പൂർത്തിയാവുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. ഷറപോവയടക്കം  വന്നത് കൊണ്ടാണ് തങ്ങൾ പദ്ധതിയിൽ കാശ് മുടക്കിയെന്നാണ് നിക്ഷേപകരുടെ പരാതി.

Tags:    
News Summary - Sharapova named in India luxury housing fraud probe y-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.