?????????? ??????? ?????????????

ഗോഫിനെ കളി പഠിപ്പിച്ചും ആശ്വസിപ്പിച്ചും ഒസാക; പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്കു​ മു​ന്നേ​റി ന​ദാ​ൽ, സ്വ​രേ​വ്

ന്യൂ​യോ​ർ​ക്​: ​ടെ​ന്നി​സി​ലെ പു​തി​യ കൗ​മാ​ര വി​സ്​​മ​യം കേ​ാ​കോ ഗൗ​ഫി​ന്​ യു.​എ​സ്​ ഒാ​പ​ണി​ൽ ക​ണ്ണീ​ർ​മ​ട​ക്കം. വിം​ബി​ൾ​ഡ​ണി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​വു​മാ​യി പ്രീ​ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി​യ 15കാ​രി യു.​എ​സ്​ ഒാ​പ​ണി​ൽ മൂ​ന്നാം റൗ​ണ്ടി​ലു​മെ​ത്തി​യെ​ങ്കി​ലും നി​ല​വി​ലെ ജേ​ത്രി​യും ടോ​പ്​ സീ​ഡു​മാ​യ ജ​പ്പാ​​​െൻറ ന​വോ​മി ഒ​സാ​ക​ക്കു​മു​ന്നി​ൽ ഇ​ട​റി​വീ​ണു. 6

-3, 6-0ത്തി​ന്​ കേ​വ​ലം 65 മി​നി​റ്റി​ലാ​യി​രു​ന്നു ഗൗ​ഫി​​​െൻറ പ​രാ​ജ​യം. ഇ​തോ​ടെ ക​ണ്ണീ​ര​ണി​ഞ്ഞ കൗ​മാ​ര​ക്കാ​രി​യെ ഒ​സാ​ക ആ​ശ്വ​സി​പ്പി​ച്ചു. വി​ജ​യി​ക്കു​ന്ന​വ​ർ മാ​ത്രം അ​ഭി​മു​ഖം ചെ​യ്യ​പ്പെ​ടു​ന്ന പ​തി​വ്​ തെ​റ്റി​ച്ച്​ ഒ​സാ​ക ​ഗൗ​ഫി​നെ​യും മൈ​ക്കി​ന​ടു​ത്തേ​ക്കു​ വി​ളി​ച്ചു. ‘ഇ​ത്ര ചെ​റി​യ പ്രാ​യ​ത്തി​ൽ ഇ​ത്ര​യും മി​ക​വു​ കാ​ട്ടു​ന്ന നീ ​സ​ങ്ക​ട​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല. ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ത​ന്നെ മ​ട​ങ്ങ​ണം’ എ​ന്ന് ഒ​സാ​ക പ​റ​ഞ്ഞ​തോ​ടെ ഗൗ​ഫും ഉ​ഷാ​റാ​യി.

പു​രു​ഷന്മാരിൽ ര​ണ്ടാം സീ​ഡ്​ റാ​ഫേ​ൽ ന​ദാ​ൽ, ആ​റാം സീ​ഡ്​ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, 13ാം സീ​ഡ്​ ഗ​യ്​​ൽ മോ​ൺ​ഫി​ൽ​സ്, 23ാം സീ​ഡ്​ സ്​​റ്റാ​ൻ വാ​വ്​​റി​ങ്ക എ​ന്നി​വ​ർ ​ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്കു​ മു​ന്നേ​റി.
Tags:    
News Summary - us open 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.