രണ്ട് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ, ഒരു ഫൈനൽ. രണ്ട് മാസ്റ്റേഴ്സ് കിരീടം, മൂന്ന് എ.ടി.പി കിരീടം. അവിശ്വസനീയമാണ് ഇൗ വർഷം. പരിക്കും, ഫോമില്ലായ്മയും വലച്ച ഏതാനും കാലങ്ങൾക്കു ശേഷം ഇൗ സീസൺ ഉജ്ജ്വലമായി അവസാനിച്ചു. കരിയറിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷമായിരുന്നു ഇത്. കളിമൺ കോർട്ടിൽ ഏതാണ്ടെല്ലാ ചാമ്പ്യൻഷിപ്പും ജയിച്ചു. പരിക്കിെൻറ വേദനയിലായിരുന്നു ജനുവരി തുടങ്ങിയതെങ്കിലും ഇത്രമാത്രം ഉജ്ജ്വലമായി വർഷം അവസാനിച്ചതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ട്. പ്രത്യേകിച്ച് പരിശീലകൻ കൂടിയായ അമ്മാവൻ ടോണി നദാലിനോട്. അദ്ദേഹമില്ലായിരുന്നുവെങ്കിൽ ടെന്നിസിൽ ഞാനുണ്ടാവുമായിരുന്നില്ല. ആ നന്ദി വാക്കുകൾക്കും അതീതമാണ്’ -16ാം ഗ്രാൻഡ്സ്ലാമിെൻറ കിരീടത്തിളക്കത്തിനിടെ നദാൽ പറഞ്ഞു.
1990 മുതൽ നദാലിെൻറ പരിശീലകനായി ഒപ്പമുള്ള ടോണി നദാലിെൻറ അവസാന ഗ്രാൻഡ്സ്ലാം കൂടിയായിരുന്നു ഇത്. ഇൗ വർഷത്തോടെ നദാലിെൻറ പരിശീലകൻ എന്ന പദവിയിൽ നിന്നും ടോണി വിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 2016ൽ ടോണിയുടെ സഹായിയായി സ്ഥാനമേറ്റ കാർലോസ് മോയക്കു കീഴിലാവും അടുത്ത വർഷം നദാൽ കോർട്ടിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.