കാലിഫോർണിയ: യു.എസ് മണ്ണിലെ ഇന്ത്യൻ ഫൈനലിൽ കേരളത്തിന് കിരീടവിജയം. ഇന്ത്യക്കാരുടെ പോരാട്ടമായി മാറിയ യു.എസ് ഒാപൺ ഗ്രാൻഡ്പ്രീ ഗോൾഡ് ബാഡ്മിൻറൺ പുരുഷ സിംഗ്ൾസ് ഫൈനലിൽ പി. കശ്യപിനെ വീഴ്ത്തി മലയാളിതാരം എച്ച്.എസ്. പ്രണോയ് കിരീടമണിഞ്ഞു.
ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന വീറുറ്റ അങ്കത്തിനൊടുവിലായിരുന്നു മൂന്ന് സെറ്റ് കടമ്പ കടന്ന് തിരുവനന്തപുരം സ്വദേശി യു.എസ് ഒാപൺ ചാമ്പ്യനായത്. സ്കോർ: 21-15, 20-22, 21-12. സീസണിൽ ഉജ്ജ്വല േഫാമിലുള്ള പ്രണോയിയുടെ കരിയറിലെ മൂന്നാം ഗ്രാൻഡ്പ്രീ കിരീടമാണിത്. 2014ൽ ഇന്തോനേഷ്യ മാസ്റ്റേഴ്സും 2016 മാർച്ചിൽ സ്വിസ് ഒാപണും ജയിച്ചതിനു പിന്നാലെയാണ് യു.എസ് ഒാപണിലെ വിജയഗാഥ. അതാവെട്ട, പരിശീലന കൂട്ടാളിയും കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനുമായ പി. കശ്യപിനെ വീഴ്ത്തിയും. ആദ്യ ഗെയിമിൽ 7-1ന് കശ്യപായിരുന്നു ലീഡ് പിടിച്ചതെങ്കിലും ഇടവേളക്കുശേഷം തിരിച്ചെത്തിയ പ്രണോയ് മുൻതൂക്കം നേടി. 9-12ന് ലീഡ് നേടി ഒന്നാം ഗെയിം ജയിച്ചു.
എന്നാൽ, അടുത്ത ഗെയിമിൽ പരിക്ക് വില്ലനായതോടെ പ്രണോയിക്ക് കാലിടറി. അവസരം മുതലെടുത്ത കശ്യപ് ലീഡ് പിടിച്ചു. എങ്കിലും പൊരുതിയ മലയാളിതാരം 20-21ന് കീഴടങ്ങി. മൂന്നാം ഗെയിമിൽ തന്ത്രംമാറ്റിയ പ്രണോയ് നെറ്റ് ഷോട്ടും ലിഫ്റ്റുമായി തുടക്കത്തിലേ കുതിച്ചു. ഒടുവിൽ അനായാസം ജയവും.കഴിഞ്ഞ ഇന്തോനേഷ്യൻ സൂപ്പർ സീരീസിൽ മുൻ ലോക ഒന്നാം നമ്പറും ഒളിമ്പിക്സ്-ലോക ചാമ്പ്യനുമായ ചെൻ ലോങ്, മുൻ ഒന്നാം നമ്പർ ലീചോങ് വെ എന്നിവരെ അട്ടിമറിച്ചാണ് പ്രണോയ് ശ്രദ്ധനേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.