ന്യൂയോർക്: 2016ലെ വിംബ്ൾഡൺ ഫൈനലിസ്റ്റായ കനേഡിയൻതാരം മിലോസ് റോനിക് യു.എസ് ഒാപണിൽനിന്ന് പിന്മാറി. ഇടത് കണങ്കാലിനേറ്റ പരിക്കിൽനിന്ന് മുക്തമാവാത്തതോടെയാണ് താരം പിന്മാറുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് 11ാം റാങ്കുകാരൻ പിന്മാറ്റം അറിയിച്ചത്. തിങ്കളാഴ്ചയാണ് യു.എസ് ഒാപൺ ആരംഭിക്കുന്നത്. നേരത്തേ നോവക് ദ്യോകോവിച്ച്, നിലവിലെ ചാമ്പ്യൻ സ്റ്റാൻ വാവ്റിങ്ക, കി നിഷികോറി, സെറീന വില്യംസ്, വിക്റ്റോറിയ അസെറിങ്ക എന്നിവരും ടൂർണമെൻറിൽനിന്ന് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.