ന്യൂഡൽഹി: യു.എസ് ഒാപ്പൺ വനിത കിരീടം അമേരിക്കയുടെ െസ്ലായേൻ സ്റ്റീഫൻ സ്വന്തമാക്കി . മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സ്റ്റീഫൻസിെൻറ വിജയം. ടെന്നിസ് കോർട്ടിലെയും പുറത്തെയും അടുത്ത സുഹൃത്തുക്കളുടെ കിരീടപ്പോരാട്ടമായിരുന്നു ഇത്. സ്കോർ:6-3,6-0. സീഡ് ചെയ്യപ്പെടാതെ ചാമ്പ്യൻഷിപ്പിനെത്തിയാണ് സ്റ്റീഫൻ കിരീടവുമായി മടങ്ങിയത്. നിലവിൽ 83ാം സ്ഥാനത്തുള്ള സ്റ്റീഫൻ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് മൽസരത്തിനെത്തിയാണ്.
സെമിയിൽ മുൻ ചാമ്പ്യൻ കൂടിയായ അമേരിക്കയുടെ വീനസ് വില്യംസിനെ വാശിയേറിയ പോരാട്ടത്തിൽ അട്ടിമറിച്ചാണ് സ്റ്റീഫൻസ് ഫൈനലിലെത്തിയത്. എന്നാൽ കലാശപ്പോരാട്ടത്തിൽ മാഡിസൺ കീസിന് ഒരുഅവസരവും നൽകാതെയാണ് അവർ ജേതാവായത്.
.@SloaneStephens is your 2017 #USOpen champion!
— US Open Tennis (@usopen) September 9, 2017
She defeats Keys 6-3, 6-0.
pic.twitter.com/EXuTr0TKmk
15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് യു.എസ് ഒാപ്പൺ വനിത ടെന്നീസിൽ അമേരിക്കൻ ഫൈനൽ അരങ്ങേറിയത്. ഇരുവരുടെയും ആദ്യ ഗ്രാൻഡ്സ്ലാം ഫൈനലിനാണ് ആർതർ ആഷെ സ്റ്റേഡിയം വേദിയായത്. 15ാം സീഡായ മാഡിസൺ കീസ് കൊകൊ വാൻഡെവെഗെയെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയാണ് ഫൈനലിൽ ഇടം പിടിച്ചത്. 85ാം റാങ്കുകാരി സീഡില്ലാത്ത താരമായി ഫൈനലിൽ ഇടം പിടിക്കുേമ്പാൾ ബില്ലി ജീൻ ടെന്നിസ് സെൻററിൽ പിറന്നത് പുതു അധ്യായമായിരുന്നു. ഒാപൺ എറ ഗ്രാൻഡ്സ്ലാമിൽ സീഡില്ലാതെയെത്തി ഫൈനലിൽ ഇടം പിടിക്കുന്ന 14ാമത്തെ താരമായി സ്റ്റീഫൻ മാറി.
െസ്ലായേൻ സ്റ്റീഫനും മാഡിസൺ കീസും ഫെഡ് കപ്പിൽ സഹതാരങ്ങളാണ്. 2011 മുതൽ ഗ്രാൻഡ്സ്ലാമുകളിൽ മത്സരിക്കുന്നുവെങ്കിലും ആദ്യ നാല് റൗണ്ടിനപ്പുറം െസ്ലായേൻ സ്റ്റീഫന് മുന്നേറാൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി അതെല്ലാം പഴങ്കഥയായി. വലതുകാലിലെ ശസ്ത്രക്രിയയും കഴിഞ്ഞ് കഴിഞ്ഞ ജൂലൈയിലാണ് ഇവർ കോർട്ടിലെത്തിയത്. ഫ്രഞ്ച് ഒാപണിൽ ഒന്നാം റൗണ്ടിൽ മടങ്ങാനായിരുന്നു വിധി. സീഡഡ് താരമായ മാഡിസൺ കീസും പരിക്കിനോട് വിടപറഞ്ഞാണ് കോർട്ടിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.