വിംബിൾഡൺ: ലോകത്തെ ഏറ്റവും പഴക്കമേറിയ ടെന്നിസ് ചാമ്പ്യൻഷിപ്പ് വിംബിൾഡൺ ടെന്നിസ് തുടങ്ങിയിട്ട് ഇന്നേക്ക് 140 വർഷം. നാല് ഗ്രാൻറ് സ്ലാം ടൂർണമെൻറുകളിൽ, ഇൗ ചാമ്പ്യൻഷിപ്പ് നേടുന്നതാണ്ഏറ്റവും അന്തസുറ്റതായി ടെന്നിസ് താരങ്ങൾ കാണുന്നത്. ചമ്പ്യൻഷിപ്പിെൻറ 140ാം വാർഷികത്തിൽ ഗൂഗിൾ ഡൂഡ്ലും ചാമ്പ്യൻഷിപ്പിെന അനുസ്മരിക്കുന്നതാണ്.
നാലു പ്രധാന ടെന്നിസ് ടൂർണമൻറുകളിൽ വിംബിൾഡൺ മാത്രമാണ് പുൽമൈതാനത്തു കളിക്കുന്നത്. ജൂൈല ആദ്യമാണ് ടൂർണമെൻറ് തുടങ്ങുന്നത്. ഇൗ സീസണിലെ കളി ഇന്നു തുടങ്ങുന്നു. കഴിഞ്ഞ സീസണിൽ സെമിയിൽ പുറത്തായശേഷം നീണ്ട തയാറെടുപ്പുമായി മടങ്ങിയെത്തുന്ന റോജർ ഫെഡറർ സെൻറർ കോർട്ടിൽ ചരിത്രം കുറിക്കുമോ, അതോ നാട്ടുകാരുടെ താരം ആൻഡി മറെ കിരീടം നിലനിർത്തുമോ. അതോ, നൊവാക് ദ്യോകോവിചിെൻറ നാലാം വിംബ്ൾഡൺ മുത്തമോ. ഇവരാരുമല്ലാത്തൊരു പുതുചാമ്പ്യെൻറ പിറവിക്ക് സെൻറർ കോർട്ട് വേദിയാവുമോ തുടങ്ങിയ ആകാംക്ഷകളുമായി ആരാധകരും കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.