ലണ്ടന്‍: സ്ലോവാക്യൻ താരമായ ലൂകാസ് ലാകോയെ തകർത്ത് നിലവിലെ ചാമ്പ്യനായ സ്വിറ്റ്സർലൻഡിെൻറ റോജർ ഫെഡറർ വിംബ്ൾഡൺ ഒാപൺ ടെന്നിസ് ടൂർണമെൻറിെൻറ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. 6-4, 6-4, 6-1 എന്ന സ്കോറിനായിരുന്നു വിജയം. എന്നാൽ, മുൻ ജേത്രിയായ റഷ്യയുടെ മരിയ ഷറേപാവ ആദ്യമായി ടൂര്‍ണമെൻറിെൻറ ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഇൗ വർഷം ഫ്രഞ്ച് ഓപണ്‍ സെമിഫൈനലിലെത്തിയിരുന്ന ഷറപോവ മൂന്നു സെറ്റ് നീണ്ട മത്സരത്തില്‍ സ്വന്തം നാട്ടുകാരി വിക്ടാലിയ ഡിറ്റ്ചെങ്കോയോടാണ് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയത്. സ്കോർ: 6-7 (3), 7-6 (3), 6-4.
അഞ്ചുതവണ വിംബ്ൾഡണിൽ മുത്തമിട്ട വീനസ് വില്യംസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. വീനസ് 4-6, 6-0, 6-1 എന്ന സ്കോറിന് റുമേനിയയുടെ അലക്സാൻഡ്ര ദുൽഗേറുവിനെയാണ് തോൽപിച്ചത്. മറ്റൊരു അട്ടിമറിയിൽ കരോലിൻ പ്ലിസ്കോവ വിക്ടോറിയ അസര േങ്കായെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 6-3) തകർത്ത് മൂന്നാം റൗണ്ടിലെത്തി.
അലക്സാൻഡ്ര സസ്നോവിച്ചിനോട് 6-4, 4-6, 6-0ത്തിന് തോറ്റ് പെട്രാ ക്വിറ്റോവയും ആദ്യ റൗണ്ടില്‍ പുറത്തായി. നേസിമോണ ഹാലപ്, നിലവിലെ ചാമ്പ്യന്‍ ഗാര്ബിനി മുഗുരുസ യെലേന ഒസ്താപെങ്കോ, ആഞ്ജലിക് കെര്‍ബര്‍ തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.