കത്തിപ്പടർന്ന് സൂര്യ, വെടിക്കെട്ടുമായി രാഹുൽ; വിജയപ്രതീക്ഷയിൽ ഇന്ത്യ

മെൽബൺ: ഒരിക്കൽ കൂടി കത്തിപ്പർന്ന സൂര്യകുമാർ യാദവും തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധ സെഞ്ച്വറിയുമായി കളം നിറഞ്ഞ കെ.എൽ രാഹുലും ചേർന്ന് ട്വന്റി 20 ലോകകപ്പിൽ സിംബാബ്​‍വെക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് സമ്മാനിച്ചത് മികച്ച സ്കോർ.

കളി തുടങ്ങും മുമ്പെ സെമി ഉറപ്പിച്ച ഇന്ത്യ ടോസ് നേടിയപ്പോൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് ഇന്ത്യ നേടിയത്. സൂര്യകുമാർ യാദവ് 25 പന്തിൽ നാല് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 61 റൺസ് അടിച്ചു കൂട്ടിയപ്പോൾ രാഹുൽ 35 പന്തിൽ 51 റൺസെടുത്ത് സിക്കന്ദർ റാസയുടെ പന്തിൽ പുറത്തായി. 25 പന്തിൽ 26 റൺസ് നേടിയ കോഹ്‍ലിയെ വില്യംസിന്റെ പന്തിൽ ബേൾ പിടിച്ച് പുറത്താക്കുകയായിരുന്നു. ​ക്യാപ്റ്റൻ രോഹിത് ശർമ 13 പന്തിൽ 15 റൺസെടുത്ത് പുറത്തായി. ലോകകപ്പിൽ ആദ്യമായി അവസരം ലഭിച്ച ഋഷബ് പന്ത് അഞ്ച് പന്തിൽ മൂന്ന് റൺസെടുത്ത് വില്യംസിന് വിക്കറ്റ് സമ്മാനിച്ചു. ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ 18 പന്തിൽ അത്രയും റൺസെടുത്ത് മടങ്ങി. അക്സർ പട്ടേൽ റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു.

സിംബാബ്​‍വെക്ക് വേണ്ടി സീൻ വില്യം സ് രണ്ടോവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ റിച്ചാർഡ് എൻഗരാവ, ബ്ലസ്സിങ് മുസറബാനി, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​‍വെ 14 ഓവറിൽ ആറിന് 96 എന്ന നിലയിലാണ്. 23 സിക്കന്ദർ റാസയും 14 റൺസുമായി റൺസെടുക്കാതെ വെല്ലിങ്ടണുമാണ് ക്രീസിൽ. മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

Tags:    
News Summary - Surya and Rahul Shines; India hoping for victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.