പാരിസ്: നാലു ഗ്രാൻഡ് സ്ലാമുകളും ചുരുങ്ങിയത് രണ്ടു തവണ ജയിച്ച ചരിത്രത്തിലെ മൂന്നാമനാകാൻ നൊവാക് ദ്യോകോവിച്. കഴുത്തിനും തോളെല്ലിനും വേദന വില്ലനായെത്തിയിട്ടും സ്പാനിഷ് താരം കരേനോ ബസ്റ്റയെ നാലു സെറ്റ് നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ വീഴ്ത്തി ദ്യോകോവിച്ച് ഫ്രഞ്ച് ഓപൺ സെമിയിൽ. സ്കോർ- 4-6, 6-2, 6-3, 6-4.
കടുത്ത വേദനയിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ചികിത്സ തേടിയാണ് ദ്യോകോ കളി പുനരാരംഭിച്ചത്. പക്ഷേ, പിന്നീട് ആധികാരിക പ്രകടനവുമായി എതിരാളിക്ക് അവസരം നൽകാതെയായിരുന്നു തുടർച്ചയായ മൂന്നു സെറ്റും പിടിച്ച് സെമിയിലേക്ക് മാർച്ച് നടത്തിയത്. മറ്റൊരു ക്വാർട്ടറിൽ സിറ്റ്സിപാസ് 13ാം സീഡ് ആൻഡ്രെ റുബ്ലേവിെന വീഴ്ത്തി സെമിയിൽ കടന്നു. സ്കോർ- 7-5, 6-2, 6-3.
വനിതകളിൽ അർജൻറീനയുടെ നാദിയ പൊഡൊറോസ്കയെ സെമിയിൽ ഏകപക്ഷീയമായ സെറ്റുകൾക്ക് പരാജയപ്പെടുത്തി പോളണ്ട് താരം ഇഗാ സ്വിയാറ്റക് ഫൈനലിൽ കടന്നു. സ്കോർ 6-2, 6-1. രണ്ടാം സെമിയിൽ ആസ്ട്രേലിയൻ ഓപൺ ചാമ്പ്യൻ സോഫിയ കെനിൻ, പെട്ര ക്വിറ്റോവയെ പരാജയപ്പെടുത്തി.സ്കോർ 6-4, 7-5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.