ഫ്രഞ്ച്​ ഒാപൺ: ഷ്വാർട്​സ്​മാ​നെ തോൽപിച്ചു; നദാലിന്​ 13ാം ഫൈനൽ

പാരിസ്​: ഫ്രഞ്ച്​ ഒാപൺ പുരുഷ സിംഗ്​ൾസിൽ റാഫേൽ നദാൽ ഫൈനലിൽ. ആദ്യസെമിയിൽ അർജൻറീനക്കാരൻ ഡീഗോ ഷ്വാർട്​സ്​മാനെ തോൽപിച്ചാണ്​ നദാൽ കരിയറിലെ 13ാം ഫ്രഞ്ച്​ ഒാപൺ കിരീട നേട്ടത്തിനൊരുങ്ങുന്നത്​. സ്​കോർ: 6-3, 6-4, 7-6. തുടർച്ചയായി മൂന്നു തവണ കിരീടമണിഞ്ഞ നദാൽ റോളങ്​ ഗാരോയിൽ ഇതുവരെ ഫൈനലിൽ തോറ്റിട്ടില്ല. നൊ​വാക്​ ദ്യോകോവിച്​ - സിറ്റ്​സിപാസ്​ രണ്ടാം സെമിയിലെ വിജയികളാവും നദാലി​െൻറ എതിരാളി.

ഇഗ x സോഫിയ ഫൈനൽ ഇന്ന്​

വനിതകളിൽ ഇന്ന്​ കിരീടപ്പോരാട്ടം. 2020ലെ രണ്ടാം ഗ്രാൻഡ്​സ്ലാം കിരീടം ലക്ഷ്യമിടുന്ന ആറാം റാങ്കുകാരി സോഫിയ കെനിനാണ്​ ഹോട്ട്​ ഫേവറിറ്റ്​. അതേസമയം, കരിയറിലെ ആദ്യ ഗ്രാൻഡ്​സ്ലാം ഫൈനലിനിറങ്ങുന്ന കൗമാരക്കാരി ഇഗ സ്വിയാറ്റെക്​ ടൂർണമെൻറിലെ കറുത്ത കുതിരയാണ്​. ​പ്രീക്വാർട്ടറിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപിനെയും മൂന്നാം റൗണ്ടിൽ ബൗചാർഡിനെയും തോൽപിച്ച ഇഗയുടെ കോർട്ട്​ നിറയെ ഒാടിക്കളിക്കുന്ന ശൈലി ആരെയും അട്ടിമറിക്കാൻ ശേഷിയുള്ളതാണ്​.

സീസണിലെ ആദ്യ ഗ്രാൻഡ്​സ്ലാമായ ആസ്​ട്രേലിൻ ഒാപണിൽ കിരീടമണിഞ്ഞാണ്​ അമേരിക്കൻ താരം കെനിൻ ത​െൻറ രണ്ടാം ഫൈനലിന്​ ഒരുങ്ങുന്നത്​.

Tags:    
News Summary - French Open 2020: Rafael Nadal Into 13th Roland Garros Final,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.