നൊവാക്​ ദ്യോകോവിച്​, റഫേൽ നദാൽ

ഫ്രഞ്ച്​ ഓപണിൽ ​ബ്ലോക്​ബസ്​റ്റർ ഫൈനൽ; റെക്കോഡ്​ ലക്ഷ്യമിട്ട്​ നദാലും ദ്യോകോയും

പാരിസ്​: ഇക്കുറി ഫ്രഞ്ച്​ ഓപണിൽ റാഫേൽ നദാൽ- നെവാക്​ ദ്യോകോവിച്​ ക്ലാസിക്​ പോരാട്ടം. അഞ്ച്​ സെറ്റ്​ നീണ്ട സെമിഫൈനൽ പോരാട്ടത്തിൽ ഗ്രീക്ക്​ താരം സ്​റ്റിഫാനോസ്​ സിറ്റ്​സിപാസിനെ 6-3, 6-2,5-7, 4-6, 6-1ന്​ മറികടന്നാണ്​ ലോക ഒന്നാം നമ്പർ താരമായ ദ്യോ​കോ കളിമൺ കോർട്ടിലെ രാജാവാകാൻ നദാലിനെതിരെ ടിക്കറ്റെടുത്തത്​.

സെർബിയൻ താരത്തി​െൻ അഞ്ചാം ഫ്രഞ്ച്​ ഓപൺ ഫൈനൽ പ്രവേശനമാണിത്​. 2016 റൊളാൻഡ്​ ഗാരോസിൽ ജേതാവായിരുന്നു ദ്യോകോവിച്​. 12 തവണ ജേതാവായ നദാൽ 6-3, 6-3, 7-6ന്​ അർജൻറീന താരം ഡീഗോ ഷ്വാട്​സ്​മാനെ കീഴടക്കിയാണ്​ ഫൈനലിലെത്തിയത്​.

നദാലി​െൻറ 13ാം ഫ്രഞ്ച്​ ഓപൺ ഫൈനൽ പ്രവേശനമാണിത്​. ഞായറാഴ്​ച നടക്കുന്ന ഫൈനലിൽ വിജയിച്ചാൽ ചരിത്ര നേട്ടമാണ്​ ദ്യോകോവിചിനെ കാത്തിരിക്കുന്നത്​. അരനുറ്റാണ്ടി​െൻറ ചരിത്രത്തിൽ നാല് ഗ്രാൻഡ്​സ്ലാമുകളും രണ്ട്​ തവണ നേടിയ ആദ്യ കളിക്കാരനാകാൻ ദ്യോകോക്ക്​ സാധിക്കും. 18ാം മേജർ കിരീടമാണ്​ ദ്യോകോ ലക്ഷ്യമിടുന്നത്​.

അതേസമയം ലോക രണ്ടാം നമ്പർ താരമായ നദാൽ റോജർ ഫെഡററി​െൻറ 20 ഗ്രാൻഡ്​സ്ലാമെന്ന റെക്കോഡ്​ ലക്ഷ്യമിട്ടാകും പാരിസിൽ ഇറങ്ങുക. റൊളാൻഡ്​ ഗാരോസിൽ കഴിഞ്ഞ 15 വർഷത്തിനിടെ നദാലിനെ മുട്ടുകുത്തിച്ച ഏക താരം ദ്യോകോവിച്ചായതിനാൽ മത്സരത്തിൽ തീപാറുമെന്നുറപ്പാണ്​. ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്ന 56ാം മത്സരമാകും ഇത്​.

Tags:    
News Summary - French Open: Novak Djokovic Title Clash With Rafael Nadal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.