പാരിസ്: കളിമൺ കോർട്ടിലെ സ്പെഷലിസ്റ്റുകളായ റാഫേൽ നദാൽ -െഡാമിനിക് തീം അങ്കത്തിനുള്ള അവസരം മുടക്കി അർജൻറീനക്കാരൻ ഡീഗോ ഷ്വാർട്സ്മാൻ. അഞ്ചു മണിക്കൂറിലേറെ നീണ്ട ത്രില്ലർ ക്വാർട്ടർഫൈനലിൽ യു.എസ് ഒാപൺ ചാമ്പ്യനായ തീമിനെ അട്ടിമറിച്ച് 12ാം സീഡുകാരനായ ഷ്വാർട്സ്മാൻ സെമിയിൽ കടന്നു.
അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ നാലു സെറ്റും അവസാനിച്ചത് ടൈബ്രേക്കറിൽ. ഒടുവിൽ നിർണായക ഫൈനൽ സെറ്റിൽ 6-2െൻറ അനായാസ ജയവുമായി ഷ്വാർട്സ്മാൻ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം സെമി ഉറപ്പിച്ചു. സ്കോർ: 7-6, 5-7, 6-7, 7-6, 6-2. കളത്തിനു പുറത്തെ ഉറ്റമിത്രങ്ങൾ കളിയുടെ വീര്യത്തിൽ ബദ്ധശത്രുക്കളെപ്പോലെയായിരുന്നു പോരാടിയത്. ആദ്യ നാലു സെറ്റിലും ആർക്കും സമ്പൂർണ മേധാവിത്വമില്ല.
ടൈബ്രേക്കറിലെ ചെറുപിഴവുകൾ വിജയിയെ നിർണയിച്ചു. സെമിയിൽ റാഫേൽ നദാലാണ് എതിരാളി. അട്ടിമറിക്കാരൻ ജാനിക് സിന്നറിനെ നേരിട്ടുള്ള സെറ്റിലാണ് നദാൽ വീഴ്ത്തിയത്. സ്കോർ 7-6, 6-4, 6-1.
വനിതകളിൽ പെട്ര ക്വിറ്റോവ സെമിയിൽ കടന്നു. എട്ടു വർഷത്തിനു ശേഷമാണ് ക്വിറ്റോവ റോളണ്ട് ഗാരോയിൽ സെമി കളിക്കുന്നത്. ജർമനിയുടെ ലോറ സിഗ്മണ്ടിനെ 6-3, 6-3 സ്കോറിനാണ് വീഴ്ത്തിയത്. സോഫിയ കെനിൻ നാട്ടുകാരി ഡാനിലെ കോളിൻസിനെ തോൽപിച്ച് സെമിയിൽ കടന്നു. സ്കോർ 6-4, 4-6, 6-0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.