താരത്തിളക്കത്തിൽ പകച്ച്​ ഇഗ

വാഴ്​സോ: ഒറ്റരാത്രികൊണ്ട്​ ജീവിതം അടിമുടി മാറിമറിഞ്ഞതി​െൻറ പരിഭ്രമത്തിലാണ്​ ഫ്രഞ്ച്​ ഒാപൺ വനിതാ ചാമ്പ്യൻ ഇഗ സ്വിയാറ്റെക്​. ഒരു സാധാരണക്കാരിയായി പാരീസിലെത്തിയ 19കാരി, റോളങ്​ ഗാരോയി​ൽനിന്നും കിരീടമണിഞ്ഞ്​ നാട്ടിലേക്ക്​ മടങ്ങിയത്​ സൂപ്പർ താരമായാണ്​.

എന്നാൽ, ഇൗ താരപരിവേഷവും നാട്ടിലെ സ്വീകരണവുമൊന്നും ഉൾകൊള്ളാൻ തനിക്കാവുന്നില്ലെന്ന്​ പരിഭവിക്കുകയാണ്​ പോളിഷ്​ പെൺകുട്ടി. ​ടെന്നിസ്​ ഗ്രാൻഡ്​സ്ലാം കിരീടം നേടിയ ആദ്യ പോളണ്ടുകാരി​െയന്ന ആഘോഷത്തിലാണ്​ രാജ്യം. 'അടിമുടി ആവേശകരമാണ്​ ഇവിടെ.

എ​െൻറ ജീവിതം തന്നെ ആകെ മാറി. മാറ്റം ഉൾകൊള്ളാൻ ശ്രമിക്കുകയാണ്​ ഞാൻ. തിരികെ വന്നശേഷം മറ്റൊരു പോളണ്ടാണ്​ എനിക്ക്​ മുന്നിൽ. ഇവിടെ ഞാൻ പ്രശസ്​തയായി കഴിഞ്ഞു' -നാട്ടിലെത്തിയ ഇഗ ബി.ബി.സിക്ക്​ നൽകിയ അഭിമുഖത്തിൽ പറയുന്നു.

പരിഭ്രമം കൂടു​േമ്പാൾ ജപ്പാ​െൻറ ഗ്രാൻഡ്​സ്ലാം ജേതാവ്​ നവോമി ഒസാകയെ വിളിക്കും. അവരാണ്​ ഇൗ വിഷയത്തിൽ എ​െൻറ ഉപദേഷ്​ടാവ്​. അവരുടെ പരിചയം പങ്കുവെക്കും.

ഫൈനലിന്​ ശേഷം ഒരു മൂന്നു ദിവസം ഞാൻ ആകെ ഷോക്കിലായിരുന്നു. ആ വികാരം എങ്ങനെ പങ്കുവെക്കണമെന്ന്​ അറിയില്ല. കാരണം അത്​ ഇപ്പോഴും എനിക്ക്​ മനസ്സിലായിട്ടില്ല' -19 കാരി പറയുന്നു.

Tags:    
News Summary - french open winner Iga Świątek became star on poland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.