ഒളിമ്പിക്സ് ടെന്നീസ്: രോഹൻ ബൊപ്പണ്ണ-എൻ.ശ്രീറാം സഖ്യം പുറത്ത്; ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു

ഒളിമ്പിക്സിൽ പുരുഷ ഡബിൾസ് ടെന്നീസിൽ ഇന്ത്യയുടെ രോഹൻ ബോപ്പണ്ണ, എൻ.ശ്രീറാം ബാലാജി സഖ്യത്തിന് തോൽവി. ഫ്രാൻസിന്റെ ഗെയ്ൽ മോൺഫിൽസ്, എഡ്വാർഡ് റോജർ-വാസ്സെലിൻ സഖ്യമാണ് ഇന്ത്യൻ താരങ്ങളെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചത്.

ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 7-5, 6-2 എന്ന സ്കോറിനായിരുന്നു ഫ്രഞ്ച് സഖ്യത്തിന്റെ ജയം. അടുത്ത റൗണ്ടിൽ രണ്ടാം സീഡ് ജർമൻ സഖ്യ​ത്തെയായിരിക്കും ഇരുവരും നേരിടുക.

ആദ്യ സെറ്റിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ സഖ്യം പിന്നിലേക്ക് പോയിരുന്നു. 2-4 എന്ന സ്കോറിനായിരുന്നു സഖ്യം പിന്നിൽ നിന്നത്. പിന്നീട് 5-5ന് ഇന്ത്യൻ സഖ്യം സമനില പിടിച്ചു. എന്നാൽ, ടൈബ്രേക്കറിനൊടുവിൽ 44 മിനിറ്റിൽ ഫ്രഞ്ച് സഖ്യം സെറ്റ് സ്വന്തമാക്കി.

എന്നാൽ, രണ്ടാം സെറ്റ് കൂടുതൽ ഏകപക്ഷീയമായിരുന്നു. തുടക്കത്തിൽ തന്നെ ബൊപ്പണ്ണ,ബാലാജി സഖ്യം പി​ന്നിലേക്ക് പോയി. പക്ഷേ, ഇക്കുറി മത്സരത്തിലേക്ക് തിരികെ വരാൻ ഇരുവർക്കും സാധിച്ചിരുന്നില്ല. നേരത്തെ പുരുഷ സിംഗിൾസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ടെന്നീസിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു.

News Summary - India’s Bopanna/Balaji pair loses to French pair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.