ബെയ്ജിങ്: ചൈനയിലെ ചെങ്ഡുവിൽ തുടക്കമായ ഊബർ കപ്പ് ബാഡ്മിന്റണിൽ ഇന്ത്യൻ വനിതകൾക്ക് ഗംഭീര തുടക്കം. പി.വി സിന്ധുവടക്കം മുൻനിര വിട്ടുനിന്നിട്ടും ആദ്യ ഗ്രൂപ് മത്സരത്തിൽ കാനഡക്കെതിരെ ആധികാരിക ജയവുമായാണ് ടീം വരവറിയിച്ചത്. കാനഡയുടെ മികച്ച താരം മിഷേൽ ലിക്കെതിരെ അഷ്മിത ചാലിഹ അട്ടിമറി ജയവുമായി തുടക്കമിട്ട കളിയിൽ പ്രിയ കൊൻജെങ്ബാം- ശ്രുതി മിശ്ര സഖ്യവും പിറകെ ഇശാറാണി ബറുവയും ജയിച്ച് 3-0ന് ലീഡുറപ്പിച്ചു. പിറകെ സിമ്രാൻ സിംഘി- റിതിക താകെർ സഖ്യം ടീമിന്റെ ഏക തോൽവി വഴങ്ങിയെങ്കിലും അവസാന മത്സരത്തിൽ ആൻമോൾ ഖർബ് ജയിച്ച് സ്കോർ 4-1 ആക്കി.
തോമസ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ പുരുഷന്മാർ മുഖാമുഖം നിന്നത് തായ്ലൻഡിനെതിരെയാണ്. ആദ്യ അങ്കത്തിൽ നിലവിലെ ലോകചാമ്പ്യൻ കുൻലാവട് വിറ്റിഡ്സണിനെതിരെ മലയാളി താരം എച്ച്.എസ് പ്രണോയ് തോറ്റപ്പോൾ (സ്കോർ 20-22 14-21) പിറകെ ഡബ്ൾസിൽ സാത്വിക്- ചിരാഗ് സഖ്യവും (21-19 19-21 21-12) സിംഗിൾസിൽ ലക്ഷ്യ സെന്നും (21-12 19-21 21-16) ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.