പാരിസ്: റോളങ് ഗാരോയിൽ ടെന്നിസ് പ്രേമികൾ കാത്തിരുന്ന ഇതിഹാസപ്പോരാട്ടത്തിൽ അന്തിമ വിജയം കളിമണ്ണിലെ രാജാവ് റാഫേൽ നദാലിന് തന്നെ. സമകാലിക ടെന്നിസിലെ മുഖ്യവൈരികളായ റാഫേൽ നദാലും നൊവാക് ദ്യോകോവിച്ചും മുഖാമുഖം വന്ന മത്സരത്തിൽ സ്പാനിഷ് താരത്തിെൻറ വിജയം ആധികാരികമായിരുന്നു. സ്കോർ: 6-0, 6-2, 7-5.
ഫ്രഞ്ച് ഒാപണിലെ 13ാം കിരീടമാണ് രണ്ടാം സീഡുകാരാനായ നദാലിേൻറത്. കൂടാതെ, 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന റോജർ ഫെഡറിെൻറ റെക്കോഡിനൊപ്പം എത്താനും സാധിച്ചു. ആസ്ട്രേലിയൻ ഒാപൺ (1), വിംബ്ൾഡൺ (2) യു.എസ് ഒാപൺ (4) എന്നിങ്ങനെയാണ് നദാലിെൻറ മറ്റു ഗ്രാൻഡ്സ്ലാം കിരീടങ്ങൾ.
മത്സരത്തിെൻറ ആദ്യ സെറ്റിൽ സമ്പൂർണ ആധിപത്യം നദാൽ നേടി. എന്നാൽ, രണ്ടാം സെറ്റിെൻറ ആദ്യ ഗെയിം നേടി ദ്യേകോവിച്ച് മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും നദാൽ വിട്ടുകൊടുത്തില്ല. മൂന്നാമത്തെ സെറ്റിൽ ദ്യോകോവിച്ച് ഏറെനേരം പിടിച്ചുനിന്നെങ്കിലും അന്തിമ വിജയം നദാലിന് തന്നെയായിരുന്നു. രണ്ട് മണിക്കൂറും 41 മിനിറ്റും നീണ്ട പോരിനൊടുവിലാണ് നദാൽ 13ാം ഫ്രഞ്ച് കിരീടമുയർത്തിയത്. ഫ്രഞ്ച് ഒാപണിലെ നദാലിെൻറ 100ാം മത്സരവിജയം കൂടിയായിരുന്നു ഞായറാഴ്ചത്തേത്.
സെമിയിൽ ഡീഗോ ഷ്വാർട്സ്മാനെ തോൽപിച്ചാണ് നദാൽ ഫൈനലിലെത്തിയത്. നാലുമണിക്കൂർ നീണ്ട അഞ്ചു സെറ്റ് പോരാട്ടത്തിൽ സ്റ്റിഫാനോ സിറ്റ്സിപാസിനെ വീഴ്ത്തിയാണ് നൊവാക് ദ്യോകോവിച്ചിെൻറ ഫൈനൽ പ്രവേശം.
റാങ്കിങ്ങിൽ രണ്ടാമതാണെങ്കിലും കളിമണ്ണിെൻറ കൂട്ടുകാരാനായ നദാലിെൻറ ഫൈനലിലേക്കുള്ള കുതിപ്പ് അമ്പരിപ്പിക്കുന്നതായിരുന്നു. ഒരു സെറ്റ്പോലും പാഴാക്കാതെയാണ് സ്പാനിഷ് താരം ഫൈനലിലെത്തിയത്. ഒന്നാം സീഡായ ദ്യോകോവിച്ചിന് ക്വാർട്ടറും സെമിയും ഉൾപ്പെടെ മൂന്നു തവണ സെറ്റ് കൈവിടേണ്ടി വന്നു. സിറ്റ്സിപാസിനെതിരെ 6-3, 6-2, 5-7, 4-6, 6-1 സ്കോറിനാണ് ജയിച്ചത്.
നദാലും ദ്യോകോവിച്ചും തമ്മിലെ 56ാം മുഖാമുഖമായിരുന്നുവിത്. ഇതുവരെ കഴിഞ്ഞ 55 ഏറ്റുമുട്ടലിൽ മുൻതൂക്കം ദ്യോകോവിച്ചിനായിരുന്നു -29 തവണ. നദാൽ 26 മത്സരങ്ങളിലും ജയിച്ചു. 2012ലും 2014ലും ഫ്രഞ്ച് ഒാപണിലും നദാലിന് മുന്നിൽ ദ്യോകോവിച്ച് അടിയറവ് പറഞ്ഞിരുന്നു. അതേസമയം, 2019ൽ ആസ്ട്രേലിയൻ ഒാപണിൽ നാദലിനെ തോൽപ്പിച്ചായിരുന്നു സെർബിയക്കാരെൻറ കിരീടധാരണം. ഒന്നാം സീഡുകാരനായ ദ്യോകോവിച്ച് ഇതുവരെ 17 ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് നേടിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.