ന്യൂഡൽഹി: വ്യക്തിഗത കിരീട വരൾച്ചയിൽ ഖേദമില്ലെന്നും തന്റെ നേട്ടങ്ങളിൽ തോമസ് കപ്പ് സ്വർണമുണ്ടെന്നും ഇന്ത്യയുടെ മലയാളി ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ്. താരങ്ങൾ പല തരത്തിലാണ്. ചിലർ അസാമാന്യ പ്രകടനവുമായി നിരന്തരം വിജയങ്ങൾ നേടും. വമ്പന്മാരെ തോൽപിക്കാൻ ശേഷിയുള്ളവരും അത് ചെയ്യുന്നവരും എന്നാൽ വലിയ വിജയങ്ങൾ അവകാശപ്പെടാനില്ലാത്തവരുമാവും മറ്റു ചിലർ. താൻ അക്കൂട്ടത്തിലാണ് വരുന്നതെന്നും അദ്ദേഹം വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2017ൽ യു.എസ് ഓപൺ ഗ്രാൻഡ് പ്രീയിലാണ് പ്രണോയ് അവസാനമായി രാജ്യാന്തര തലത്തിൽ വ്യക്തിഗത കിരീടം നേടിയത്.
ഇക്കൊല്ലം മാർച്ചിൽ സ്വിസ് ഓപൺ സൂപ്പർ ഫൈനലിലുമെത്തി. തോമസ് കപ്പ് ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും പ്രണോയ് നേടിയ ജയങ്ങളാണ് ഇന്ത്യക്ക് മുന്നേറ്റം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.