ന്യൂയോർക്: നൊവാക് ദ്യോകോവിചും ചരിത്രനേട്ടവും തമ്മിൽ ഇനി രണ്ടു മത്സരത്തിെൻറ ദൂരം മാത്രം. പുരുഷതാരങ്ങളിൽ ഒരാളും ഇതുവരെ നേടിയിട്ടില്ലാത്ത 21ാം ഗ്രാൻഡ്സ്ലാം കിരീടവും ഇതിഹാസതാരം റോഡ് ലേവർ 51 വർഷം മുമ്പ് നേടിയ കലണ്ടർ ഗ്രാൻഡ്സ്ലാമും സ്വന്തമാക്കാൻ കുതിക്കുന്ന ടോപ് സീഡ് താരം ക്വാർട്ടറിൽ ഇറ്റലിയുടെ ആറാം സീഡ് മാറ്റിയോ ബെരറ്റീനിയെ തോൽപിച്ചാണ് സെമിഫൈനലിൽ ഇടമുറപ്പിച്ചത്. സ്കോർ: 5-7, 6-2, 6-2, 6-3.
ശനിയാഴ്ച നടക്കുന്ന സെമിയിൽ നാലാം സീഡ് അലക്സാണ്ടർ സ്വരേവാണ് ദ്യേകോവിചിെൻറ എതിരാളി. ദക്ഷിണാഫ്രിക്കയുടെ സീഡില്ലാതാരം ലോയ്ഡ് ഹാരിസിനെ 7-6, 6-3, 6-4ന് തോൽപിച്ചാണ് സ്വരേവ് സെമിയിലെത്തിയത്. മറ്റൊരു സെമിയിൽ രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വ്യദെവ് 12ാം സീഡ് കാനഡയുടെ ഫെലിക്സ് അലിയാസ്സിമെയെ നേരിടും.
മെദ്ദ്വ്യദെവ് 6-3, 6-0, 4-6, 7-5ന് നെതർലൻഡ്സിെൻറ സീഡില്ലാതാരം ബോടിക് വാൻഡെ സാൻഡ്സ്കൾപിനെ തോൽപിച്ചപ്പോൾ അലിയാസ്സിമെ 6-3, 3-1ന് മുന്നിൽനിൽക്കുേമ്പാൾ എതിരാളി സീഡില്ലാതാരം സ്പെയിനിെൻറ കാർലോസ് അൽകാറസ് പരിക്കേറ്റ് പിന്മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.