ദ്യോകോവിച്​, ക്വിറ്റോവ ക്വാർട്ടറിൽ

പാരിസ്​: ഫ്രഞ്ച്​ ഒാപൺ പോരാട്ടം ക്വാർട്ടർ ഫൈനലി​െൻറ ചൂടിലേക്ക്​. കളിമൺ കോർട്ടിലെ ഇഷ്​ടക്കാരായ റാഫേൽ നദാലിനും ഡൊമിനിക്​ തീമിനും പിന്നാലെ, ഒന്നാം സീഡ്​ നൊവാക്​ ദ്യോകോവിച്​, സ്​റ്റെഫാനോസ്​ സിറ്റ്​സിപാസ്​, ആ​ന്ദ്രെ റു​ബ്​ലേവ്​ എന്നിവരും ക്വാർട്ടറിൽ ഇടം പിടിച്ചു.

റഷ്യയുടെ കാരെൻ കചനോവയെ തോൽപിച്ചാണ്​ നൊവാക്​ ദ്യോകോവിചി​െൻറ മുന്നേറ്റം. ടൂർണമെൻറിലെ അട്ടിമറിക്കാരനായ ഇറ്റാലിയൻ കൗമാരക്കാരൻ ജാനിക്​ സിന്നറാണ്​ റാഫേൽ നദാലി​െൻറ ക്വാർട്ടർ എതിരാളി.

സിമോണ ഹാലെപും ​ബെർടൻസും പുറത്തായ വനിത സിംഗ്​ൾസിൽ ഏഴാം സീഡ്​ പെട്ര ക്വിറ്റോവ ക്വാർട്ടർ ഫൈനലിലേക്ക്​ മുന്നേറി. ചൈനയുടെ ഴാങ്​ ഷുവായെ 6-2, 6-4 സ്​കോറിന്​ തോൽപിച്ചാണ്​ എട്ടുവർഷത്തിനിടെ ക്വിറ്റോവ ആദ്യമായി ​ഗ്രാൻഡ്​സ്ലാം ക്വാർട്ടറിലെത്തിയത്​. ജർമനിയുടെ ലോറ സീഗ്​മണ്ടാണ്​ അടുത്ത റൗണ്ടിൽ ക്വിറ്റോവയുടെ എതിരാളി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.