ദ്യോകോവിച്​ യു.എസ്​ ഓപൺ ക്വാർട്ടറിൽ; മൂന്ന്​ ജയം അകലെ കലണ്ടർ സ്ലാം

ന്യൂയോർക്ക്​: ലോക ഒന്നാം നമ്പർ താരം നൊവാക് ​ദ്യോകോവിച്​ യു.എസ്​ ഓപൺ ടെന്നിസ്​ ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്ന്​ മത്സരങ്ങൾ കൂടി ജയിക്കാനായാൽ പുരുഷ സിംഗിൾസിൽ 52 വർഷത്തിനിടെ കലണ്ടർ സ്ലാം തികക്കുന്ന ആദ്യ താരമാകാൻ ദ്യോകോക്കാകും.

99ാം റാങ്കുകാരനായ ബ്രൂക്​സ്​ബിയെ 1-6, 6-3, 6-2, 6-2നാണ്​ ദ്യോകോവിച്​ തോൽപിച്ചത്​. ഇറ്റലിയുടെ ആറാം സീഡ്​ മാറ്റിയോ ബെരറ്റിനിയാണ്​ ക്വാർട്ടറിൽ സെർബ്​ താരത്തിന്‍റെ എതിരാളി. ജൂലൈയിൽ നടന്ന വിംബിൾഡൺ ഫൈനലിന്‍റെ തനിയാവർത്തനമാകും യു.എസ്​ ഓപൺ ക്വാർട്ടർ.

1969ൽ റോഡ്​ ലേവറാണ്​ കലണ്ടർ വർഷത്തെ നാല്​ മേജർ കിരീടങ്ങളും അവസാനമായി സ്വന്തമാക്കിയത്​. ഈ റെക്കോഡിലേക്കാണ്​ 34കാരനായ സെർബിയൻ താരം കണ്ണുവെച്ചിരിക്കുന്നത്​. 21ാം ഗ്രാൻഡ്​സ്ലാം കിരീടം സ്വന്തമാക്കി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നീ ഇതിഹാസങ്ങൾക്ക്​ ഒരുപടി കൂടി മുകളിലേക്ക്​ കയറാനും കൂടിയാകും ദ്യോകോയുടെ ശ്രമം.

144ാം റാങ്കുകാരനായ ജർമനിയുടെ ഓസ്​കാർ ഒ​ട്ടെയെ 6-4, 3-6, 6-3, 6-2 തോൽപിച്ചാണ്​ ബെരെറ്റിനി ക്വാർട്ടറിലെത്തിയത്​. ​ 

Tags:    
News Summary - Novak Djokovic Into US Open Quarterfinals Calendar Grand Slam Three Wins Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.