യു.എസ്​ ഒാപൺ: ദ്യോകോവിച്​, ഒസാക രണ്ടാം റൗണ്ടിൽ; ഗഫ്​ പുറത്ത്​

ന്യൂയോർക്​: കഴിഞ്ഞ സീസണിൽ ആരാധകരുടെ ഇഷ്​ടതാരമായി ഉദിച്ചുയർന്ന കൗമാരക്കാരി കൊകോ ഗഫിന്​ ആരവമില്ലാത്ത ഗാലറിക്ക്​ മുന്നിൽ ആദ്യ റൗണ്ടിൽ മടക്കം. കോവിഡാനന്തര ടെന്നിസിലെ ആദ്യ ഗ്രാൻഡ്​സ്ലാമായ യു.എസ്​ ഒാപണി​െൻറ ആദ്യദിനം വനിത സിംഗ്​ൾസിലെ മിന്നും താരം വീണു. ടോപ്​ സീഡുകളെല്ലാം അനായാസം രണ്ടാം റൗണ്ടിലെത്തിയപ്പോൾ, നാട്ടുകാരുടെ ഫേവറിറ്റായ 16കാരി ഗഫിനെ അനസ്​തസ്യ സെവസ്​റ്റോവയാണ്​ മൂന്ന്​ സെറ്റ്​ അങ്കത്തിൽ വീഴ്​ത്തിയത്​. സ്​കോർ: 3-6, 7-5, 4-6. കരിയറിലെ നാലാം ഗ്രാൻഡ്​സ്ലാം കളിക്കുന്ന ഗഫ്​ ആദ്യമായാണ്​ ഒന്നാം റൗണ്ടിൽ മടങ്ങുന്നത്​.

അതേസമയം, രണ്ടു ദിവസം മുമ്പ്​ വെ​സ്​റ്റേൺ ആൻഡ്​ സതേൺ ചാമ്പ്യൻഷിപ്​ ഫൈനലിൽ പരിക്കിനെ തുടർന്ന്​ കളിക്കാതെ പിൻവാങ്ങിയ നവോമി ഒസാക മനോഹരമായിതന്നെ തുടങ്ങി. നാട്ടുകാരി മിസാകി ഡോയെയാണ്​ തോൽപിച്ചത്​. രണ്ടാം സെറ്റിൽ മികച്ച പ്രകടനവുമായി മിസാകി ഞെട്ടിച്ചെങ്കിലും 6-2, 5-7, 6-2 സ്​കോറിന്​ ഒസാകതന്നെ ജയിച്ചു. കരോലിന പ്ലിസ്​കോവ, ആഞ്​ജലിക്​ കെർബർ, പെട്ര ക്വിറ്റോവ എന്നിവർ രണ്ടാം റൗണ്ടിൽ കടന്നു.

അനായാസം ദ്യോകോ

കരിയറിലെ 18ാം ഗ്രാൻഡ്​സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക്​ ദ്യോകോവിച്​ മികച്ച തുടക്കം. ആദ്യ റൗണ്ടിൽ സെർബിയക്കാരൻ ദാമിർ സുമറിനെയാണ്​ തോൽപിച്ചത്​ (6-1, 6-4, 6-1). സ്​റ്റെഫാനോ സിറ്റ്​സിപാസ്​, അലക്​സാണ്ടർ സ്വ​േ​രവ്​ എന്നിവരും രണ്ടാം റൗണ്ടിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.