മെൽബൺ: ചരിത്ര നേട്ടം സ്വന്തമാക്കി റാഫേൽ നദാൽ. റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ് വെദേവിനെ തകർത്ത് ആസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ നദാൽ മുത്തമിട്ടു. ടെന്നീസിൽ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡാണ് ഇതോടെ നദാൽ സ്വന്തം പേരിൽ കുറിച്ചത്. റോജർ ഫെഡറർ, നൊവാക് ദോക്യോവിച് എന്നിവരെയാണ് നദാൽ മറികടന്നത്.
ഫൈനലിൽ ആദ്യ രണ്ടു സെറ്റ് നഷ്ടമായിട്ടും ഡാനിൽ മെദ്വദേവിനെതിരെ തുടർന്നുള്ള മൂന്നു സെറ്റുകളും നേടിയായിരുന്നു കിരീടത്തിലേക്കും റെക്കോഡിലേക്കുമുള്ള കുതിപ്പ്. സ്കോർ: 2-6, 6-7, 6-4, 6-4, 7-5. ആറു തവണ ഫൈനൽ കളിച്ച നദാലിന്റെ രണ്ടാമത്തെ ആസ്ട്രേലിയൻ ഓപൺ വിജയമാണിത്.
അഞ്ചു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. അഞ്ചു മണിക്കൂറും 43 മിനിറ്റും നീണ്ട 2012ലെ നദാൽ-ദ്യോകോവിച് പോരാട്ടം കഴിഞ്ഞാൽ ദൈർഘ്യമേറിയ ആസ്ട്രേലിയൻ ഓപൺ ഫൈനലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.