കളിമൺ കോർട്ടിലെ രാജാവിന് ഒളിമ്പിക്സിൽ 'ചെക്ക് വെച്ച്' സെർബിയൻ ഇതിഹാസം

പാരിസ്: ഇതിഹാസങ്ങൾ ഒരിക്കൽ കൂടി നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ വിജയം നൊവാൻ ദ്യോകോവിചിന്. ഒളിമ്പിക്സ് പുരുഷ സിംഗിൾസിൽ 6-1,6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെ കീഴടക്കിയത്. 

കളിമൺ കോർട്ടിലെ രാജാവിനെയാണ് റോളണ്ട് ഗാരോസിൽ വെച്ച് സെർബിയൻ ഇതിഹാസം തറപറ്റിച്ചത്. നദാലിന്റെ 22 ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ 14 ഉം നേടിയത് റോളണ്ട് ഗാരോസിലാണ്. 


2008 ബെയ്ജിങ് ഒളിമ്പിക്സിൽ സിംഗിൾസ് നദാൽ സ്വർണം നേടിയിരുന്നു. 2008ൽ നേടിയ വെങ്കലമാണ് ദ്യോകിവിചിന്റെ ഏക ഒളിമ്പിക് മെഡൽ. 2016 റിയോയിൽ മാർക് ലോപസിനൊപ്പം ഡബിൾസിലും നദാൽ സ്വർണവും സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - Rafael Nadal vs Novak Djokovic, Paris Olympics Highlights: Novak Djokovic Beats Rafael Nadal, Reaches 3rd Round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.