പാരിസ്: ഫ്രഞ്ച് ഒാപണിൽ അട്ടിമറികളൊന്നുമില്ലാതെ പുരുഷ സിംഗ്ൾസ് പോരാട്ടങ്ങൾ. രണ്ടാം റൗണ്ട് മുന്നേറുേമ്പാൾ റാഫേൽ നദാൽ, ഡൊമിനിക് തീം, സ്റ്റാൻ വാവ്റിങ്ക താരങ്ങൾ അനായാസ വിജയവുമായി മൂന്നാം റൗണ്ടിൽ കടന്നു. അതേസമയം, വനിതകളിൽ 10ാം സീഡ് വിക്ടോറിയ അസരെങ്കയും അട്ടിമറിയിൽ വീണു.
നിലവിലെ ചാമ്പ്യനായ നദാൽ, അമേരിക്കൻ താരം മകൻസീ മക്ഡൊണാൾഡിനെ നേരിട്ടുള്ള സെറ്റിനാണ് വീഴ്ത്തിയത്. അവസാന സെറ്റിൽ ഒരു ബ്രേക്പോയൻറുമായി മൂന്നു പോയൻറ് നേടിയത് മാത്രമാണ് മകൻസിയുടെ നേട്ടം. സ്കോർ: 6-1, 6-0, 6-3.
മുൻ ഫ്രഞ്ച് ഒാപൺ ചാമ്പ്യനായ വാവ്റിങ്ക ജർമനിയുടെ ഡൊമിനിക് േകാപ്ഫറെ 6-3, 6-2, 3-6, 6-1 സ്കോറിനാണ് തോൽപിച്ചത്. യു.എസ് ഒാപൺ കിരീടവുമായെത്തിയ ഡൊമിനിക് തീം അമേരിക്കയുടെ ജാക് സോകിനെ 6-1, 6-3, 7-6 സ്കോറിനും വീഴ്ത്തി. അസരെങ്കയെ സ്ലൊവാക്യൻ താരം അന്ന കരോലിന ഷ്മിഡ്ലോവയാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.