ന്യൂയോർക്: 24ാം ഗ്രാൻഡ്സ്ലാം എന്ന സ്വപ്നത്തിലേക്ക് സെറീനക്ക് കിടിലൻ ടേക്ക്ഒാഫ്. യു.എസ് ഒാപൺ വനിത സിംഗ്ൾസ് ആദ്യ റൗണ്ടിൽ നാട്ടുകാരിയായ ക്രിസ്റ്റി ആനിനെ 7-5, 6-3 സ്കോറിന് വീഴ്ത്തിയാണ് സെറീനയുടെ തുടക്കം. ആദ്യ സെർവ് നഷ്ടമായശേഷം ഉജ്ജ്വല പോരാട്ടത്തിലൂടെ തിരികെയെത്തിയ വെറ്ററൻ താരം രണ്ട് സെറ്റിൽ കളി തീർപ്പാക്കി കുതിപ്പിന് തുടക്കം കുറിച്ചു. സോഫിയ കെനിൻ, ജൊഹാന കോൻറ, വിക്ടോറിയ അസരെങ്ക, െസ്ലാവെയ്ൻ സ്റ്റീഫൻസ്, ഗർബിൻ മുഗുരുസ, മാഡിസൺ കിസ് എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.
മാരത്തൺ ജയിച്ച് മറെ
പുരുഷ സിംഗ്ൾസിൽ ആൻഡി മറെയുടെ ദിവസമായിരുന്നു. പരിക്കും ശസ്ത്രക്രിയയും കഴിഞ്ഞ് ആദ്യ ഗ്രാൻഡ്സ്ലാമിനിറങ്ങിയ മറെ, ജപ്പാെൻറ യോഷിഹിറ്റോ നിഷിയോകക്കെതിരെ ആദ്യ രണ്ട് സെറ്റ് തോറ്റ ശേഷം, മൂന്നാം സെറ്റ് ടൈബ്രേക്കറിൽ ജയിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ഒടുവിൽ നാലു മണിക്കൂർ 39 മിനിറ്റ് നീണ്ട പോരാട്ടം കഴിഞ്ഞ് രണ്ടാം റൗണ്ടിൽ. സ്കോർ: 4-6, 4-6, 7-6 (7/5), 7-6 (7/4), 6-4. ഇടുപ്പെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞ മറെ, ഒന്നര വർഷത്തിന് ശേഷമാണ് ഗ്രാൻഡ്സ്ലാമിൽ കളിക്കുന്നത്. ജോൺ ഇസ്നർ, മിലോസ് റാവോണിച്, ഡൊമനിക് തീം എന്നിവരും രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.