പാരിസ്: ഫ്രഞ്ച് ഒാപൺ ഗ്രാൻഡ്സ്ലാമിെൻറ ആദ്യ ദിനത്തിൽ താരമായി ഇറ്റാലിയൻ കൗമാരക്കാരൻ ജാനിക് സിന്നർ. 11ാം സീഡായ ബെൽജിയത്തിെൻറ ഡേവിഡ് ഗഫിനെയാണ് നേരിട്ടുള്ള മൂന്ന് സെറ്റിന് അട്ടിമറിച്ച് 19കാരൻ റോളാങ് ഗാരോയിൽ വണ്ടർബോയ് ആയത്. സ്കോർ 7-5, 6-0, 6-3. ഇൗ വർഷം ഗഫിനെ രണ്ടാം തവണയാണ് സിന്നർ വീഴ്ത്തുന്നത്.
മെറ്റാരു പുരുഷ താരം ജോൺ ഇസ്നർ രണ്ടാം റൗണ്ടിൽ കടന്നു. ടോപ് സീഡുകളായ റാഫേൽ നദാലും നൊവാക് ദ്യോകോവിചും ഇന്ന് കോർട്ടിലിറങ്ങും. വനിതകളിൽ ഒന്നാം നമ്പറുകാരി സിമോണ ഹാലെപ്, വിക്ടോറിയ അസരെങ്ക, എലിസ് മെർടൻസ് എന്നിവർ ജയത്തോടെ തുടങ്ങി. സ്പാനിഷ് താരം സോറിബസ് ടോർമോയെ 6-4, 6-0 സ്കോറിന് തോൽപിച്ചാണ് ഹാലെപ് തെൻറ പിറന്നാൾ ആഘോഷിച്ചത്.
അസരെങ്ക, മോണ്ടിനെഗ്രോയുടെ ഡങ്ക കൊവിനിചിനെ 6-1, 6-2 സ്കോറിന് തോൽപിച്ചു. വീനസ് വില്യംസും ആദ്യ റൗണ്ടിൽ മടങ്ങി. അന്ന കരോലിനയോടെ 6-4, 6-4 സ്കോറിനാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.