ന്യൂയോർക്ക്: ഗ്രാൻഡ്സ്ലാം കിരീടത്തിലേക്ക് വെല്ലുവിളിയില്ലാതെ നൊവാക് ദ്യോകോവിചിെൻറ യാത്ര.
യു.എസ് ഒാപൺ പുരുഷ സിംഗ്ൾസ് മൂന്നാം റൗണ്ടിൽ ജർമൻ യുവതാരം യാൻ ലെനാർഡ് സ്ട്രഫിനെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തി ദ്യോകോവിച് പ്രീക്വാർട്ടറിൽ കടന്നു. 6-3, 6-3, 6-1 സ്കോറിനായിരുന്നു ജയം.
ഹാർഡ്കോർട്ടിൽ 600ാം കരിയർ ജയം കുറിച്ചായിരുന്നു ദ്യോകോ പ്രീക്വാർട്ടറിൽ ഇടം നേടിയത്. അതേസമയം, നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ് ക്രൊയേഷ്യയുടെ ബോർണ കോറിചിനോട് തോറ്റ് പുറത്തായി.
ഡെനിസ് ഷപോവലോവ്, േഡവിഡ് ഗഫിൻ, അലക്സാണ്ടർ സ്വരേവ് എന്നിവർ പ്രീക്വാർട്ടറിൽ കടന്നു. വനിതകളിൽ, ആഞ്ജലിക് കെർബർ, നവോമി ഒസാക, പെട്ര ക്വിറ്റോവ എന്നിവരും പ്രീക്വാർട്ടറിലെത്തി.
യുക്രെയ്ൻ കൗമാരക്കാരി മാർത കോസ്റ്റിയുകിനോട് രണ്ടാം സെറ്റിൽ തോറ്റ ശേഷമാണ് ഒസാക ജയിച്ചുകയറിയത്. സ്കോർ: 6-3, 6-7, 6-2. പുരുഷ ഡബ്ൾസിൽ രോഹൻ ബൊപ്പണ്ണ-ഡെനിസ് ഷാേപാവലോവ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.