മറ്റേയോ ബെറെറ്റിൻ, മരിൻ സിലിക്ക്

കോവിഡ് പിടിയിൽ വിംബ്ൾഡൺ; രണ്ട് പ്രമുഖർ പിന്മാറി

വിംബ്ൾഡൺ: കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് പ്രമുഖ താരങ്ങൾ വിംബ്ൾഡൺ ടെന്നിസ് ടൂർണമെൻറിൽ നിന്ന് പിന്മാറി. മുൻ ഫൈനലിസ്റ്റുകളായ ഇറ്റലിയുടെ മറ്റേയോ ബെറെറ്റിനിയും ക്രൊയേഷ്യയുടെ മരിൻ സിലിക്കുമാണ് പുറത്തായത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് പിന്മാറ്റം.

2014ലെ യു.എസ് ഓപൺ ചാമ്പ്യനും 2017ലെ വിംബ്ൾഡൺ റണ്ണറപ്പുമാണ് സിലിക്. കഴിഞ്ഞ വർഷത്തെ വിംബ്ൾഡൺ റണ്ണറപ്പാണ് ബെറെറ്റി. കോവിഡ് ഭീഷണിയിൽ 2020ലെ ടൂർണമെന്റ് തന്നെ സംഘാടകരായ ഓൾ ഇംഗ്ലണ്ട് ക്ലബ് ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം കാണികൾക്ക് നിയന്ത്രണമേർപ്പെടുത്തി സംഘടിപ്പിച്ചു. ഇക്കുറി പക്ഷേ മാസ്ക് ധരിക്കാത്തവരാൽ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയാണ് മത്സരങ്ങൾ.

Tags:    
News Summary - Wimbledon hit by Covid; Two players withdrew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.