ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗ്ൾസിൽ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ ഇഗ സ്വൈറ്റക് പുറത്ത്. നിലവിലെ വിംബിൾഡൺ ജേതാവ് എലേന റൈബാകിനയോട് നാലാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് താരം പരാജയപ്പെട്ടത്.
ഒന്നര മണിക്കൂർ നീണ്ട മത്സരത്തിൽ 6-4, 6-4 എന്ന് സ്കോറിനായിരുന്നു ഫ്രഞ്ച്, യു.എസ് ഓപ്പൺ ചാമ്പ്യനായ ഇഗയുടെ തോൽവി. വളരെ കടുപ്പമേറിയ മത്സരമായിരുന്നെന്നും ഞാൻ ഇഗയെ ഏറെ ബഹുമാനിക്കുന്നുവെന്നും 22ാം സീഡ് താരം റൈബാക്കിന പ്രതികരിച്ചു. ക്വാർട്ടർ ഫൈനലിൽ കൊക്കോ ഗൗഫ്-ജെലീന ഒസ്റ്റാപെങ്കോ മത്സരത്തിലെ വിജയികളെയാണ് കസാഖിസ്താൻ താരം നേരിടുക.
നേരത്തെ, ഒമ്പത് തവണ കിരീടം നേടിയ സെർബിയയുടെ നൊവാക് ദ്യോകോവിച്ച് പുരുഷ വിഭാഗത്തിൽ നാലാം റൗണ്ടിലെത്തിയിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരം ബ്രിട്ടന്റെ ആൻഡി മറെ മൂന്നാം റൗണ്ടിൽ പുറത്തായി. സ്പെയിനിന്റെ റോബർട്ടോ ബൗറ്റിസ്റ്റയാണ് മറെയെ തോൽപിച്ചത്. (6-1, 7-6, 6-3, 64).
വനിത സിംഗിൾസിൽ ഫ്രാൻസിന്റെ നാലം സീഡ് കരോലിൻ ഗാർസ്യ, ബെലറൂസിന്റെ അഞ്ചാം സീഡ് അർയ്ന സബലേങ്ക, സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിച്ച്, പോളണ്ടിന്റെ മഗ്ദ ലിനറ്റ് എന്നിവർ നാലാം റൗണ്ടിലെത്തി. മിക്സ്ഡ് ഡബ്ൾസിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.