ന്യൂഡൽഹി: വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോകഗുസ്തി സംഘടനയായ യുനൈറ്റഡ് വേൾഡ് റെസ്ലിങ്ങിനെ സമീപിച്ച് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ. മത്സരങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചതായി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡണ്ട്ന്റ് സഞ്ജയ് സിങ് പറഞ്ഞു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന മത്സരങ്ങളും പുനരാരംഭിക്കും.
ജനുവരി 28 മുതൽ മഹാരാഷ്ട്രയിലെ അഹ്മദ്നഗറിൽ ദേശീയ ചാമ്പ്യൻഷിപ്പ് നടത്താനും തീരുമാനമായി. അണ്ടർ 15, അണ്ടർ 20 മത്സരങ്ങൾ യു.പിയിൽ നടത്താൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഈ വർഷം അണ്ടർ 23 വിഭാഗം ഒഴികെ ദേശീയ ചാമ്പ്യൻഷിപ്പുകൾ നടത്തിയിരുന്നില്ല. ഗുസ്തി ഫെഡറേഷനിൽ തെരഞ്ഞെടുപ്പ് വൈകിയതിനാലായിരുന്നു ലോകസംഘടനയുടെ വിലക്ക് നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.