മാറിനിൽക്ക്... -ഫോട്ടോയെടുക്കാൻ സുനിൽ ഛേത്രിയെ തള്ളിമാറ്റി ഗവർണർ VIDEO

കൊൽക്കത്ത: ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ബംഗളൂരു എഫ്.സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ തള്ളിമാറ്റുന്ന പശ്ചിമ ബംഗാൾ ഗവർണറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഡ്യൂറൻഡ് കപ്പ് ഫൈനലിൽ മുംബൈ സിറ്റി എഫ്.സിയെ ബംഗളൂരു എഫ്.സി തോൽപ്പിച്ചിരുന്നു. മത്സരത്തിനുശേഷം നടന്ന സമ്മാനദാനത്തിനിടെയായിരുന്നു സംഭവം.

സുനിൽ ഛേത്രി ഡ്യൂറൻഡ് കപ്പ് ട്രോഫി വാങ്ങാനെത്തിയപ്പോഴുണ്ടായ പശ്ചിമ ബംഗാൾ ഗവർണർ ലാ ഗണേശന്‍റെ പ്രവൃത്തിയാണ് വൈറലായത്. ട്രോഫിയുമായി എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ചിത്രത്തിൽ നന്നായി ഉൾപ്പെടാൻ വേണ്ടി ഗവർണർ ഛേത്രിയെ തള്ളി വശത്തേക്ക് മാറ്റുകയായിരുന്നു.


വീഡിയോ വ്യാപകമായി പ്രചരിച്ചു. നിരവധി പേർ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഏറെ പേർ ഗവർണറുടെ പ്രവൃത്തിക്കെതിരെ വിമർശനം ഉയർത്തുകയാണ്.

Tags:    
News Summary - Viral video shows Bengal Governor pushing aside Sunil Chhetri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.