സിഡ്നി: ഫുട്ബാളിലെ ഉലകറാണിയെ തീരുമാനിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ജൂലൈ 20 മുതൽ ആസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കും. ഇക്കുറി 32 ടീമുകൾ ഫിഫ വനിത ലോകകപ്പിൽ മാറ്റുരക്കുന്നുണ്ട്. വ്യാഴാഴ്ച ഓക്ലൻഡിൽ നടക്കുന്ന ആദ്യ കളിയിൽ ന്യൂസിലൻഡിനെ നോർവേയും തുടർന്ന് സിഡ്നിയിൽ ആസ്ട്രേലിയയെ റിപബ്ലിക് ഓഫ് അയർലൻഡും നേരിടും. ആസ്ട്രേലിയയിൽ സിഡ്നിക്ക് പുറമെ മെൽബൺ, ബ്രിസ്ബേൻ, അഡലെയ്ഡ്, പെർത്ത് എന്നിവിടങ്ങളിലും ന്യൂസിലൻഡിൽ ഓക്ലൻഡ് കൂടാതെ വെലിങ്ടൺ, ഡുനേഡിൻ, ഹാമിൽട്ടൺ എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. ആഗസ്റ്റ് 20ന് സിഡ്നിയിലെ സ്റ്റേഡിയം ആസ്ട്രേലിയയിലാണ് ഫൈനൽ.
ഗ്രൂപ്പ് എ: ന്യൂസിലൻഡ്, നോർവേ, ഫിലിപ്പീൻസ്, സ്വിറ്റ്സർലൻഡ്, ബി: ആസ്ട്രേലിയ, കാനഡ, നൈജീരിയ, റിപബ്ലിക് ഓഫ് അയർലൻഡ്, സി: കോസ്റ്ററീക, ജപ്പാൻ, സ്പെയിൻ, സാംബിയ, ഡി: ചൈന, ഡെന്മാർക്ക്, ഇംഗ്ലണ്ട്, ഹെയ്തി, ഇ: നെതർലൻഡ്സ്, പോർച്ചുഗൽ, യു.എസ്, വിയറ്റ്നാം, എഫ്: ബ്രസീൽ, ഫ്രാൻസ്, ജമൈക്ക, പനാമ, ജി: അർജന്റീന, ഇറ്റലി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, എച്ച്: കൊളംബിയ, ജർമനി, ദക്ഷിണ കൊറിയ, മൊറോക്കോ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ യു.എസാണ് നിലവിലെ ചാമ്പ്യന്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.