259 രൂപക്ക്​ 10 ജി.ബി 4ജിയുമായി എയർ​ടെൽ

ന്യൂഡൽഹി: ഇന്ത്യയിലെ എറ്റവും വലിയ മൊബൈൽ സർവീസ്​ ധാതാക്കളായ എയർടെൽ പുതിയ 4ജി മൈാബൈല​ുകൾ വാങ്ങുന്നവർക്കായി ഡാറ്റാ ഒാഫർ അവതരിപ്പിച്ചു. 259 രൂപക്ക്​ 10 ജി.ബി ഡാറ്റ ലഭിക്കുന്നതാണ്​ പുതിയ ഇൗ ഒാഫർ. ഇതിൽ 1ജി.ബി മൈാബൈൽ വാങ്ങു​േമ്പാൾ തന്നെ ഉപഭോക്​താവിന്​ ലഭിക്കും. പിന്നെയുള്ള 9 ജി.ബി എയർടെൽ ആപ്പ്​ വഴിയാണ് ലഭ്യമാകുക. 28 ദിവസമാണ്​ ഇൗ ഒാഫറി​െൻറ വാലിഡിറ്റി. 90 ദിവസത്തിനുള്ളിൽ മൂന്നു തവണ ഇൗ ഒാഫർ ഉപയോഗിക്കാം.

ഗുജറാത്ത്​,ഛത്തിസ്​ഗഢ്​ സർക്കിളുകളിലാണ്​ ഈ ഒാഫർ ആദ്യം എയർടെൽ അവതരിപ്പിച്ചത്​. പിന്നീട്​ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു. 4ജി ഡാറ്റ ലഭ്യമല്ലാത്ത സ്​ഥലങ്ങളിൽ ഇതേ നിരക്കിൽ 3ജി ഡാറ്റ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
 

Tags:    
News Summary - Bharti Airtel rolls out 10 GB data offer at Rs 259 across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.