മൈക്രോസോഫ്റ്റിന്റെ നിർമിത ബുദ്ധി സേവനമായ ‘കോപൈലറ്റി’ൽ മികവുറ്റ ഒട്ടേറെ ഫീച്ചറുകൾ. നിർമിത ബുദ്ധി സേവനങ്ങളിൽ മുൻനിരക്കാരായ ഓപൺ എ.ഐയുമായി സഹകരിച്ച് പുറത്തിറക്കിയ കോപൈലറ്റ് വിൻഡോസ് 10, 11 ഒ.എസുകളിലും ഇപ്പോൾ വെബ് ബ്രൗസറുകളിലും ആപ്പുകളായും ലഭിക്കുന്നുണ്ട്.
കോപൈലറ്റിലെ ഏതാനും രഹസ്യ ഫീച്ചറുകൾ
- വലിയ ടെക്സ്റ്റ് പ്രോംപ്റ്റുകൾ നൽകാവുന്ന കോപൈലറ്റ് നോട്ട് ബുക് ആണ് ഒരു പ്രധാന ഫീച്ചർ. വലിയ ടെക്സ്റ്റ് വിൻഡോയിൽ 18,000 അക്ഷരങ്ങൾവരെ പ്രോംപ്റ്റ് ആയി നൽകാം. കമ്പ്യൂട്ടർ പ്രോഗ്രാം കോഡ് ജനറേറ്റ് ചെയ്യാനും ചില പ്രത്യേക ഉത്തരങ്ങൾക്കുമെല്ലാം ഇത് ഉപകാരപ്രദമാണ്.
- വളരെ വലിയ ഒരു ഇമെയിലോ സന്ദേശമോ കോപൈലറ്റ് ഉപയോഗിച്ച് സംഗ്രഹിക്കാം.
- ഇമേജുകൾ നിർമിക്കാനും എഡിറ്റ് ചെയ്യാനും കോപൈലറ്റ് ഏറെ സാധ്യതകൾ നൽകുന്നു. ഓപൺ എ.ഐയുടെ പ്രധാന ടെക്സ്റ്റ് ടു ഇമേജ് മോഡലായ DALL.E 3 ആണ് ഇതിൽ കോപൈലറ്റിനെ സപ്പോർട്ട് ചെയ്യുന്നത്. ജനറേറ്റ് ചെയ്ത ഇമേജുകളിൽ എഡിറ്റിങ് ആവശ്യമുണ്ടെങ്കിൽ മൈക്രോസോഫ്റ്റ് ഡിസൈനർ ഓപ്ഷൻ ഉപയോഗിക്കാം. കോപൈലറ്റ് ഇമേജുകൾക്ക് വാട്ടർമാർക്ക് ഉണ്ടാകും.
- പ്രത്യേക സേവനങ്ങൾ ലഭിക്കുന്നതിനായി വിവിധ പ്ലഗ് ഇനുകൾ കോപൈലറ്റിനോട് ആഡ് ചെയ്യാൻ സാധിക്കും. ഉൽപന്നങ്ങളുടെ വില താരതമ്യം ചെയ്യുന്നതിനുള്ള പ്ലഗ് ഇന്നുകൾ ഇങ്ങനെ ആഡ് ചെയ്ത് ഉപയോഗിക്കാം.
- കോപൈലറ്റിനോട് സംസാരിക്കാം. ടെക്സ്റ്റ്, വോയ്സ് പ്രോംപ്റ്റുകൾ സ്വീകരിക്കും.
- ഇമേജ് സെർച്ച്: പ്രോംപ്റ്റ് ആയും ഇൻപുട്ട് ആയും ഇമേജുകൾ സ്വീകരിക്കാൻ കോപൈലറ്റിന് പറ്റും. ഒരു സ്മാരകത്തെക്കുറിച്ചോ അറിയപ്പെടുന്ന ഒരു വ്യക്തിയെക്കുറിച്ചോ ഇമേജിനെ ആസ്പദമാക്കി ചോദിക്കാൻ കഴിയും. ഒരേ ഇമേജിന്റെ വ്യത്യസ്ത ശൈലികൾ നിർമിക്കാം. ഇമേജിൽനിന്ന് ടെക്സ്റ്റ് നിർമിക്കാനും ഒരു ഭാഷയിലുള്ള ടെക്സ്റ്റ് മറ്റൊരു ഭാഷയിലേക്ക് മാറ്റാനും ഓപ്ഷനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.