ട്രൂ വയർലസ് സ്പീക്കർ എന്നറിയപ്പെടുന്ന ടി.ഡബ്ല്യു.എസ് (TWS) ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുള്ള ഒരു ഉപകരണമാണ്. ഇത്തരത്തിലുള്ള വയർലെസ് സ്പീക്കറുകൾക്ക് ഒരുപാട് ഉപഭോക്താക്കളുണ്ട്. ഇത്തരത്തിലുള്ള പ്രൊഡക്ടുകൾക്കുള്ള പ്രത്യേകതകൾ വ്യത്യസ്തമാണ്. വാങ്ങുവാൻ ഉദ്ദേശിക്കുന്നവരുടെ ആവശ്യങ്ങളും വ്യത്യസ്തമാണ്. ചില ഉപഭോക്താക്കൾ വിലയടിസ്ഥാനമാക്കിയാണ് ഉപകരണങ്ങൾ തെരഞ്ഞെടുക്കുക. വലിയ വില ഇല്ലാത്ത എന്നാൽ മോശമല്ലാത്ത ഉപകരണങ്ങളാവും ഇത്തരക്കാർ നോക്കുക. എന്നാൽ ചിലവർക്ക് വില എത്രയയാലും ക്വാളിറ്റിയുണ്ടായാൽ മതിയെന്ന മട്ടാണ്. എത്ര കാഷ് മുടക്കിയാലും അതിനുള്ള ഔട്ട്പുട്ട് ഈ ഉപകരണം നൽകണമെന്ന് ഇത്തരക്കാർ വിശ്വസിക്കുന്നു. അങ്ങനെ വ്യത്യസ്ത ഫീച്ചറിലും വിലയിലും റേറ്റിലുമെല്ലാം വരുന്ന മികച്ച വയർലെസ് ഹെഡ്സെറ്റുകളെ നോക്കാം.
ഓഡിയോ പ്രൊഡക്ടുകളിൽ മികച്ച ടെക്നോളജി ക്വാളിറ്റിയും അതിനൊപ്പം തന്നം സൗണ്ട് ക്വാളിറ്റിയം സോണിയുടെ പ്രൊഡക്ടുകളുടെ ഗുണമാണ്. ഡബ്ല്യൂ എഫ്-1000XMF ആക്ടീവ് നോയിസ് കാൻസലേഷൻ ലഭിക്കുന്ന ഇനഡസ്ട്രിയിലെ തന്നെ ലീഡിങ് ആക്ടീവ് നോയിസ് കാൻസലേഷൻ ലഭിക്കുന്ന ഹെഡ്സെറ്റാണ്. ഓഡിയോ ക്വാളിറ്റിയും ഡൈനാമിക്ക് ഡ്രവർ എകസും നല്ല ഡിസൈനുമെല്ലാ ഉപഭോക്താവിന്‍റെ ടോപ് ചോയ്സായി നിലനിർത്തുന്നതിൽ സഹായിക്കുന്നു. ബ്ലൂട്ടൂത്ത് വെർഷൻ 5.3, 10 മീറ്റർ റേഞ്ച് ഇതിൽ ലഭിക്കും. മൂന്ന് മണിക്കൂറാണ് ഇത് ഫുൽ ചാർജാവാൻ എടുക്കുന്ന സമയം. 24 മണിക്കൂർ കേസ് ചാർജും എട്ട് മണിക്കൂർ ഇയർപോഡിനും ചാർജ് ലഭിക്കും.
ലൈറ്റ് വെയ്റ്റ്, എർഗോണമിക്ക് ഡിസൈൻ, മൾട്ടിപോയിന്‍റ് കണക്ഷൻ, അഡാപ്റ്റീല് സൗണ്ട് കണ്ട്രോൾ, ഐ.പി.എക്സ് വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം ഇതിന്‍റെ മറ്റ് ഫീച്ചറുകളാണ്. എല്ലാ ബഡ്ജറ്റുകാർക്കും ഇത് സ്വന്തമാക്കാൻ സാധിക്കുന്ന ഒരു പ്രൊഡക്ടല്ല ഇത്. അഡാപ്റ്റീവ് സൗണ്ട് കണ്ട്രോൾ, സുപീരിയർ നോയിസ് കാൻസലേഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഫോക്കസ് ചെയ്യുന്നവർക്ക് ഈ ഉപകരണം സ്വന്തമാക്കാവുന്നതാണ്.
സ്ലീക്ക് ഡിസൈനും അതിനൊപ്പം തന്നെ മികച്ച ടെക്നോളജിയും കാരണം അറിയപ്പെടുന്ന ഒരു ഹെഡ്ഫോണാണ് വൺപ്ലസ് ബഡ്സ് 3. ഹൈ റിസലോഷ്യൂൻ സൗണ്ട് അഡാപ്റ്റീവ് നോയിസ് കാൻസലേഷൻ, ലോങ് ബാറ്ററി ലൈഫ് എന്നിവയെല്ലാം ഉൾപ്പെടുന്ന ഹെഡ്ഫോണാണ് ഇത്. ഇന്നോവേറ്റീവ് ടച്ച് കണ്ട്രോൾ, ഫാസ്റ്റ് ചാർജിങ്, മികച്ച ഓഡിയോ അനുഭവം എന്നിവയെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്.
ബ്ലൂടൂത്ത് വെർഷൻ 5.3 പത്ത് മീറ്റർ റേഞ്ച് നൽകുന്നു. എഎൻസി ഓഫ് ചെയ്താൻ 44 മണിക്കൂറോളം ചാർജിങ് നിലനിൽക്കും. 49 ഡിബിയുടെ നോയിസ് കാൻസലേഷൻ, 10 മിനിറ്റ് ചാർജ് ചെയ്താൽ ഏഴ് മണിക്കൂറോളം ഉപയോഗിക്കാം. രണ്ട് ഡിവൈസിൽ പെട്ടെന്ന് സ്വിച്ചും കണക്ടും ചെയ്യാൻ സാധിക്കുന്ന ഉപകരണം. ടച്ച് കണ്ട്രോൾ ചിലർക്ക് പ്രശ്നമായി തോന്നിയേക്കാം.
ഈ കൂട്ടത്തിലെ മറ്റൊരു കൊമ്പനാണ് റിയൽമി. റിയൽമിയുടെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടി.ഡബ്ല്യു.എസ് ആണ് ബഡ്സ് എയർ 6. മികച്ച സൗണ്ട് ക്വാളിറ്റി, നോയിസ് കാൻസലേഷൻ, ബാസ് ഡ്രൈവർ, ബാറ്ററി ലൈഫ്, എന്നിവയൊക്കെയാണ് ഇതിന്‍റെ പ്രധാന ഫീച്ചറുകൾ. കുറഞ്ഞ ലേറ്റൻസി മികച്ച ഗെയ്മിങ് അനുഭവം ഉറപ്പാക്കുന്നു.
ബ്ലൂട്ടൂത്ത് വെർഷൻ 5.3, 10 മീറ്റർ റേഞ്ച് ഇതിൽ ലഭിക്കും. 40 മണിക്കൂറോളം ചാർജ് നിലനിൽക്കും. 50 ഡിബിയുടെ നോയിസ് കാൻസലേഷനാണ് ഇതിനുള്ളത്. ടച്ച്, ഗൂഗിൾ അസിസ്റ്റന്റ കണ്ട്രേൾ എന്നിവ ലഭ്യമാണ്. നേരിയ തടിയുള്ള ഡിസൈൻ ചിലപ്പോൾ എല്ലാ ഉപഭോക്താക്കൾക്കും അനുയോജ്യമാകണമെന്നില്ല.
ഏറ്റവും അഫോർഡബിളയിട്ടുള്ള TWS ആണ് ജെ.ബി.എല്ലിന്‍റേത്. ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഉപകരണമാണ് ഇത്. ഉപകരണത്തിന്‍റെ ഡ്യൂറബിലിറ്റിയും അസാധ്യമാണ്.10 മീറ്ററോളം റേഞ്ച് ലഭിക്കുന്ന ബ്ലൂട്ടൂത്ത് വെർഷൻ 5.2 ആണ് ഈ ഹെഡ്സെറ്റിന്റേത്. രണ്ട് മണിക്കൂറാണ് ഈ ഹെഡ്ഫോൺ ഫുൾ ചാർജ് ആകുവാനെടുക്കുക. എട്ട് മണിക്കൂറോളം ഇയർബഡ്സിലു 24 മണിക്കൂർ കെയ്സിലും ഫുൾ ചാർജിൽ ഉപയോഗിക്കാവുന്നതാണ്. നോയിസ് കണ്ട്രോളിനൊപ്പം മീഡിയ കണ്ട്രോൾ വോയിസ് കണ്ട്രോൾ, വോള്യൂം കണ്ട്രോൾ , കോൾ കണ്ട്രോൾ എന്നിവയെല്ലാം ഇതിലുണ്ട്. നേരിയ തടിയുള്ള ഡിസൈൻ എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.